ജീവനക്കാരുടെയും മറ്റു വിഭാഗങ്ങളുടേയും ശമ്പള – പെൻഷൻ വിതരണം പോലും കേരള ചരിത്രത്തിലാദ്യമായി താളം തെറ്റിച്ചതിലൂടെ സാമ്പത്തിക രംഗത്തു സർക്കാർ പുലർത്തി വരുന്ന കെടുകാര്യസ്തതയിൽ കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കെപിസിഎംഎസ്എഫ്) സംസ്ഥാന കൗൺസിൽ പ്രതിഷേധിച്ചു. തടഞ്ഞുവെച്ച, ജീവനക്കാരുടെ ഡി.എ കുടിശിക ഉടൻ അനുവദിക്കുക, ഇക്കഴിഞ്ഞ 5 വർഷത്തിനിടയിൽ സർക്കാർ പുതുതായി സൃഷ്ടിച്ച സാമ്പത്തിക ബാധ്യത വരുത്തിയ, നിയമനങ്ങൾ, പർച്ചേസിങ്ങുകൾ ഉൾപ്പെടെയുള്ള നടപടികൾ പുന:പരിശോധിക്കുക,
നിരുത്തരവാദപരമായ രീതിയിൽ നടപ്പാക്കപ്പെട്ട കോൺട്രിബ്യൂട്ടറി പെൻഷൻ, മെഡിസെപ്പ്
തുടങ്ങിയവ പുന:പരിശോധിക്കുക.
അടിസ്ഥാന ആവശ്യങ്ങൾക്കായെടുത്ത താഴ്ന്ന ശമ്പളക്കാരുടെ ലോൺ തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളും
കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശ്രീ മജീദ് ടി കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോർജ് സെബാസ്റ്റ്യൻ, സംസ്ഥാന ട്രഷറർ ശ്രീ സന്തോഷ് പി ജോൺ, ഓൾ ഇന്ത്യ കോളേജ് & യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷൻ. ദേശീയ സെക്രട്ടറി ശ്രീ സലീം വേങ്ങാട്, ഉത്തര മേഖലാ സെക്രട്ടറി ശ്രീ നജീബ് കെ പി, കൊച്ചിൻ മേഖലാ സെക്രട്ടറി ശ്രീ ജമാൽ മരക്കാർ, മധ്യമേഖല പ്രസിഡന്റും, എംജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ ശ്രീ എ ജെ തോമസ്, തെക്കൻ മേഖല പ്രസിഡണ്ട് ശ്രീ സാദിക്ക് എം ആർ, മേഖലാ സെക്രട്ടറി ശ്രീ സതീഷ് വി കെ, കോഴിക്കോട് സർവ്വകലാശാല സെനറ്റ് മെമ്പർ ശ്രീ ഐജോ എറണാകുളം ജില്ലാ പ്രസിഡണ്ട് ശ്രീ വിഷ്ണു നമ്പൂതിരി എന്നിവർ സംസാരിച്ചു.