കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണമെന്ന് എന്‍.ജി.ഒ. യൂണിയന് 61-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കളമശ്ശേരി മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ: എംപ്ലോയീസ് & വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി പി.ബി. സുധീഷ്ബാബു, കെ.എസ്.എസ്.പി.യു. ജില്ലാ സെക്രട്ടറി കെ. മോഹനന്, എന്നിവര്‍ അഭിവാദ്യം ചെയ്തു. സമ്മേളന ഹാളിന് മുന്നില്‍ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനില്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. ജില്ലാ സെക്രട്ടറി കെ.എ. അന്‍വര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ഇന്‍ചാർജ് പി.പി. സുനില്‍ വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. റിപ്പോര്ട്ടിന്മേലും വരവ്-ചെലവ് കണക്കിന്മേലും നടന്ന ചര്‍ച്ചയില്‍ 12 ഏരിയ കമ്മിറ്റികളില്‍ നിന്നുമായി രമ്യരാജന്‍ (കൂത്താട്ടുകുളം), റീമ കുര്യാക്കോസ് (മുവാറ്റുപുഴ), എം, ഗിരിജ (കോതമംഗലം), ഷൈബ സി.കെ. (പെരുമ്പാവൂര്‍), ഇ.വി. അഖില്‍ (ആലുവ), ലിജി കെ.ആര്. (പറവൂര്‍), നിഫ്റ്റിന് മൈക്കിള്‍ (കൊച്ചി), അഞ്ജുമോള്‍ കെ.പി. (തൃപ്പുണിത്തുറ), ഗ്രേസി ലീന സേവ്യര്‍ (സിവില്‍), വി.എസ്. വിനോദ്കുമാര്‍ (കളമശ്ശേരി), സിന്‍സണ്‍ ഡിക്കോത്ത (കടവന്ത്ര), ബിജില വിനോദ് (സിറ്റി) എന്നിവര്‍ പങ്കെടുത്തു. റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും സമ്മേളനം അംഗീകരിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.പി. സുനില്‍കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഞായറാഴ്ച രാവിലെ സമ്മേളനം പുന:രാരംഭിക്കും. സംഘടനാ റിപ്പോര്‍ട്ടില്‍മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനില്‍കുമാര്‍ മറുപടി പറയും. തുടര്‍ന്ന് നടക്കുന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 ന് സമ്മേളനം സമാപിക്കും. ഭാരവാഹികള്‍ :- കെ.എസ്. ഷാനിൽ (പ്രസിഡന്റ്), ലിൻസി വർഗീസ്, രാജേഷ് എൻ. എം (വൈസ് പ്രസിഡന്റുമാർ ), കെ. എ അൻവർ (സെക്രട്ടറി), ഡി.പി. ദിപിൻ, സുനിൽ കുമാർ കെ. സി (ജോയിന്റ് സെക്രട്ടറിമാർ), പി. പി സുനിൽ, (ട്രഷറർ)