സിനിമാ ഡസ്ക് : ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് “തങ്കമണി” ചിത്രം മാർച്ച് ഏഴിന് തീയേറ്ററുകളിൽ റിലീസ് ചെയ്തു.1986 ഒക്ടോബറിൽ തങ്കമണിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം. എന്നാൽ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം അല്ല ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം കാണാൻ തിയറ്ററുകളിലേക്ക് ആളില്ലാത്ത അവസ്ഥയാണ് ആദ്യദിനം മുതൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.ഈരാറ്റുപേട്ട , കാഞ്ഞിരപ്പള്ളി , കൂട്ടിക്കൽ , പൂഞ്ഞാർ , കുട്ടിക്കാനം , പീരുമേട് , കട്ടപ്പന എന്നിവിടങ്ങളിലാണ് ചിത്രീകരണം . സംഗീതം നൽകിയത് വില്യം ഫ്രാൻസിസും ഛായാഗ്രഹണവും എഡിറ്റിംഗും മനോജ് പിള്ളയും ശ്യാം ശശിധരനും ചേർന്നാണ്.ദിലീപ്,മനോജ് കെ ജയൻ,പ്രണിത സുഭാഷ്,നീത പിള്ള, സിദ്ദിഖ്,മനോജ് കെ.ജയൻ, സുദേവ് നായർമാളവിക മേനോൻ, അജ്മൽ അമീർ,സന്തോഷ് കീഴാറ്റൂർ,ജോൺ വിജയ്,സമ്പത്ത് റാം,അസീസ് നെടുമങ്ങാട്, രമ്യ പണിക്കർ തുടങ്ങിയവരെല്ലാം ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എന്നാൽ തീയറ്ററുകളിൽ മുമ്പേ റിലീസ് ആയ പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, തുടങ്ങിയവയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയും, മികച്ച കളക്ഷനും ,പ്രതികരണവുമായി മുന്നേറുകയാണ്.സൂപ്പർ ഗുഡ് ഫിലിംസ്,ഇഫ്ഫാർ മീഡിയയുടെ ബാനറിൽ ആർ ബി ചൗധരി,റാഫി മാതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ഉടൽ’ എന്ന ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.ഛായാഗ്രഹണം മനോജ് പിള്ള എഡിറ്റിംഗ് ശ്യാം ശശിധരൻ സംഗീതം വില്യം ഫ്രാൻസിസ്.