കോഴിക്കോട്: പതിനേഴുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ സുനീഷിനെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി മുറിയെടുത്താണ് സുനീഷ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. നേരത്തെ കോഴിക്കോട് ജയിലില്‍ സബ് ജയിലറായിരുന്ന സുനീഷ് നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറാണ്.
സുനീഷിനെതിരെ എടക്കര പൊലീസ് സ്റ്റേഷനില്‍ മാത്രം 5 കേസുകളുണ്ട്. ഇതില്‍ ഒരു കേസ് നേരത്തെ കോഴിക്കോട് കസബ പോലീസിന് കൈമാറിയിരുന്നു. ഈ കേസിലാണ് കസബ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുളടക്കം ചുമത്തി. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.