ഡൽഹി : വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തോല്‍വി. ഡല്‍ഹി കാപിറ്റല്‍സിനെതിരെ അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു ഡല്‍ഹിയുടെ ജയം.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 58 റണ്‍സ് നേടിയ ജമീമ റോഡ്രിഗസാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ആര്‍സിബിക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുക്കാനാണ് സാധിച്ചത്. ജയത്തോടെ ഡല്‍ഹി പോയിന്റ് മുംബൈ ഇന്ത്യന്‍സിനൊപ്പം പ്ലേ ഓഫിന് യോഗ്യത നേടി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബിക്ക് തുടക്കത്തില്‍ തന്നെ സ്മൃതി മന്ഥാനയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ സോഫി മോളിനക്‌സ് (33) – എല്ലിസ് പെറി (42) സഖ്യം 80 റണ്‍സ് മൂന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തു. പെറി റണ്ണൗട്ടായതോടെ ആര്‍സിബി ചെറുതായി പ്രതിരോധത്തിലായി. വൈകാതെ മൊളിനെക്‌സും മടങ്ങി. പിന്നീടെത്തിയ സോഫി ഡിവൈന്‍ (26) മോശമല്ലാത്ത സംഭാവന നല്‍കി. ജോര്‍ജിയ വറേഹം (12), ദിശ കസാത് (0) എന്നിവര്‍ക്ക് തിളങ്ങളാനായില്ല. ഒരറ്റത്ത് നില്‍ക്കുകയായിരുന്ന റിച്ചാ ഘോഷാണ് (21) ആര്‍സിബിക്ക് പ്രതീക്ഷ നല്‍കിയത്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സാണ് ആര്‍സിബിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ റിച്ചാ ഘോഷ് റണ്ണൗട്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ജമീമയ്‌ക്കൊപ്പം അലീസ് കാപ്‌സി (48) മികച്ച പ്രകടനം പുറത്തെടുത്തു. മികച്ച തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചിരുന്നത്. ഒന്നാം വിക്കറ്റില്‍ മെഗ് ലാന്നിംഗ് (29) – ഷെഫാലി വര്‍മ (23) സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 60 റണ്‍സിനിടെ ഇരുവരും പുറത്തായി. തുടര്‍ന്ന് റോഡ്രിഗ്‌സ് – കാപ്‌സി സഖ്യത്തിന്റെ വക 97 റണ്‍സ്. റോഡ്രിഗസാണ് ആദ്യം മടങ്ങുന്നത്. 36 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റോഡ്രിഗസിന്റെ ഇന്നിംഗ്‌സ്. കാപ്‌സി എട്ട് ഫോര്‍ നേടി. ജെസ് ജൊനാസെന്‍ (1), രാധ യാവദ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മരിസാനെ കാപ്പ് (12) പുറത്താവാതെ നിന്നു.