വാഷിംങ്ടൺ : ഹൃദയാഘാതം മൂലം പോണ്‍താരം എമിലി വില്ലീസ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. അമേരിക്കയിലെ കാലിഫോർണിയയിലെ ചികിത്സാ കേന്ദ്രത്തില്‍ തന്റെ ജീവനോട് പൊരുതുകയാണ് സഹോദരിയെന്ന് എമിലിയുടെ സഹോദരൻ മൈക്കല്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് 25കാരിയായ എമിലി വില്ലീസിന് ഹൃദയാഘാതമുണ്ടായത്. അമിതമായി മയക്കുമരുന്ന് കഴിച്ച സാഹചര്യത്തിലാണ് എമിലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമാവുകയും ആശുപത്രിയില്‍ വെച്ച് തന്നെ കോമ സ്റ്റേജിലെത്തുകയുമായിരുന്നു.
സംഭവ സമയത്ത് തന്നെ ചികിത്സ നല്‍കിയെങ്കിലും നില മോശമാവുകയായിരുന്നു. എമിലി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും എമിലിയുടെ കുടുംബം അറിയിച്ചു. കഴിഞ്ഞ രണ്ടു വർഷമായി പോണ് മേഖലയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു എമിലി വില്ലീസ്. മറ്റു എന്റർടെയ്ൻമെന്റ് മേഖലയില്‍ സജീവമാവുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടാവുന്നത്. സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമില്‍ 20ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പോണ് താരമാണ് എമിലി വില്ലീസ്. ദിവസങ്ങള്‍ക്ക് മുമ്പ് 26കാരിയായ പോണ്‍താരം സോഫിയ ലിയോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സോഫിയയെ അവരുടെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് രണ്ടാനച്ഛൻ മൈക്ക് റെമോരോ പറഞ്ഞിരുന്നു. അതേസമയം, മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോണ് ഇൻഡസ്ട്രിയില്‍ അടുത്തിടെയുണ്ടാവുന്ന നാലാമത്തെ മരണമാണിത്. മാർച്ച് 1നാണ് സംഭവം. സോഫിയയെ അവരുടെ അപ്പാർട്ട്മെന്റില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്ന് മൈക്ക് പറഞ്ഞു. മരണകാരണത്തെക്കുറിച്ച് ലോക്കല്‍ പൊലീസിൻ്റെ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. സോഫിയ ആത്മഹത്യ ചെയ്തതല്ല. അവളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും മൈക്ക് കൂട്ടിച്ചേർത്തു. 1997 ജൂണ്‍ 10ന് യുഎസിലെ മിയാമിയിലാണ് സോഫിയ ലിയോണ്‍ ജനിച്ചത്. 18-ാം വയസിലാണ് പോണ് ഇൻഡസ്ട്രിയിലേക്കുള്ള കടന്നുവരവ്. ഇവർക്ക് 1 മില്യണ്‍ ഡോളർ ആസ്തിയുള്ളതായാണ് കണക്കുകള്‍ പറയുന്നത്. കാഗ്നി ലിൻ കാർട്ടർ, ജെസ്സി ജെയ്ൻ, തൈന ഫീല്ഡ്സ് തുടങ്ങിയ പോണ് താരങ്ങളും ഈ വർഷം മരിച്ചിരുന്നു. ഇതിന് പിറകെയാണ് 26ാം വയസില്‍ സോഫിയ ലിയോണും മരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.