‘മുഖ്യമന്ത്രി ഉത്തേരേന്ത്യയിലെ ചില സംഘടനാ നേതാക്കളെപോലെ’ പൂഞ്ഞാര്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് മുസ്ലിംനേതാക്കള്‍

കോഴിക്കോട് : പൂഞ്ഞാർ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ തിരുത്തിന് വേണ്ടിയുള്ള സമ്മർദ്ദം ശക്തമാക്കി മുസ്ലിം സംഘടനാ നേതാക്കള്‍. മുഖ്യമന്ത്രി ഉത്തേരേന്ത്യയിലെ ചില സംഘടനാ നേതാക്കളെപോലെയാണ് പ്രതികരിക്കുന്നതെന്ന് പ്രമുഖ ഇകെ സുന്നി നേതാവ് പറഞ്ഞു . മുഖ്യമന്ത്രിയുടെ നിലപാട് തിരുത്തണമെന്ന് മുജാഹിദ് നേതാവ് ഹുസൈൻ മടവൂരും ആവശ്യപ്പെട്ടു. പുഞ്ഞാറില്‍ പള്ളിമുറ്റത്ത് നടന്ന സംഭവത്തില്‍ ഒരു സമുദായത്തെ മാത്രം വിമ‍ർശിച്ച മുഖ്യമന്ത്രിക്കെതിരെ നേരത്തെ എപി ഇകെ സുന്നികളുടെ മുഖപത്രങ്ങള്‍ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ തന്നെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. സമുദായ സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശമുണ്ടായത്.

Advertisements

സിപിഎമ്മുമായി നല്ല ബന്ധത്തിലുള്ള എപി സുന്നി വിഭാഗം പോലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു. സമീപകാലത്തായി സിപിഎമ്മിനോട് അടുക്കുന്ന ഇകെ സുന്നികളാകട്ടെ ഒരു ഇടവേളയക്ക് ശേഷം വീണ്ടും മുഖ്യമന്ത്രിയെ പരസ്യമായി വിമർശിച്ച്‌ രംഗത്തെത്തി. വഖഫ് അടക്കമുള്ള വിഷയങ്ങളില്‍ ലീഗിനെ തള്ളി സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചവരാണ് ഇകെ സുന്നികള്‍. തെരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രി പ്രസ്താവന തീരുത്തിയില്ലെങ്കില്‍ അത് ദോഷം ചെയ്യുമെന്ന നിലപാട് സിപിഎമ്മിലെ പല നേതാക്കള്‍ക്കുമുണ്ട്. കെടി ജലീല്‍ അടക്കമുള്ള സമുദായ സംഘടനാ ബന്ധമുള്ള നേതാക്കളൊന്നും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല, ചുരുക്കത്തില്‍ സിപിഎമ്മും സർക്കാരും സമുദായ വിരുദ്ധരാണെന്ന പ്രചാരണത്തിലെ പ്രധാന ആയുധമായി മുഖ്യമന്ത്രിയുടെ പ്രസ്താവന മാറുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.