കോട്ടയം: ജില്ലയിൽ ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ കരിയിലയും മാലിന്യങ്ങളും പൊതുസ്ഥലങ്ങളിൽ കത്തിക്കുന്നത് ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ചതായി ജില്ലാ കളക്ടർ ഉത്തരവായി. തീപിടുത്തവും പൊതുസുരക്ഷയും കണക്കിലെടുത്താണ് നടപടി. നിർദേശം പാലിച്ചില്ലെങ്കിൽ പഞ്ചായത്ത് രാജ് നിയമപ്രകാരമുള്ള പിഴ ക്ഷണിച്ചുവരുത്തും. നിരോധനം ലംഘിക്കുന്നവർക്ക് പിഴ ചുമത്താൻ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തിയും ഉത്തരവായിട്ടുണ്ട്.
Advertisements