സച്ചിനെ സാക്ഷി നിർത്തി സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കി മുഷീർ ഖാൻ

സ്പോർട്സ് ഡെസ്ക്ക് : വിദർഭയ്‌ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടിയ മുഷീർ ഖാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറുടെ റെക്കോർഡ് തകർത്തു. 19 വർഷവും 14 ദിവസവും പ്രായമുള്ള മുഷീർ ഖാൻ രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ബാറ്ററായി ഇന്ന് മാറി. 1994-95 ല്‍ പഞ്ചാബിനെതിരെ 21-ാം വയസ്സില്‍ സെഞ്ച്വറി നേടിയ സച്ചിന്റെ റെക്കോർഡ് ആണ് പഴങ്കഥ ആയത്. 1994-95 ഫൈനലില്‍ സച്ചിൻ രണ്ട് സെഞ്ച്വറികള്‍ (140, 139) നേടിയ മുംബൈയെ കിരീടത്തില്‍ എത്തിച്ചിരുന്നു. ഇന്ന് സച്ചിൻ ഗ്യാലറിയില്‍ ഇരിക്കെ ആണ് മുഷീർ ഈ നേട്ടത്തില്‍ എത്തിയത്. ഇന്ത്യൻ ബാറ്റ്‌സ്മാൻ സർഫറാസ് ഖാൻ്റെ ഇളയ സഹോദരനാണ് മുഷീർ ഖാൻ. താരത്തിന്റെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. നേരത്തെ രഞ്ജി ക്വാർട്ടർ ഫൈനലില്‍ ഇരട്ട സെഞ്ച്വറിയും നേടിയിരുന്നു. മുംബൈ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സില്‍ 353/5 എന്ന നിലയിലാണ് ഉള്ളത്. മുഷീർ 136 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 472 റണ്‍സിന്റെ ലീഡ് മുംബൈക്ക് ഇപ്പോള്‍ ഉണ്ട്‌

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.