ഡല്‍ഹി : ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് ബിസിസിഐ. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ടീമിലെ സ്ഥാനം സംബന്ധിച്ചാണ് ബിസിസിഐയില്‍ ചര്‍ച്ച.ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയുണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിരാട് കോഹ്ലി ഈ ടീമില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്.
2022ലെ ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത്, കോഹ്ലി എന്നിവരെ കുട്ടിക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2024 ജനുവരിയിലാണ് ഇരുതാരങ്ങളും ട്വന്റി 20 ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകദിന ലോകകപ്പിലെ ആക്രമണ ബാറ്റിംഗ് വഴി ട്വന്റി 20 ക്രിക്കറ്റിന് താന്‍ അനുയോജ്യനെന്ന് രോഹിത് തെളിയിച്ചിരുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ കോഹ്ലി ക്രീസില്‍ സമയം ചിലവഴിച്ച് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. ഇത്തരമൊരു താരത്തെ ട്വന്റി 20 ക്രിക്കറ്റില്‍ ആവശ്യമില്ലെന്നാണ് സിലക്ടര്‍മാരുടെ വിലയിരുത്തല്‍. ഒരു താരത്തിന് മൂന്ന് ഫോര്‍മാറ്റുകള്‍ മാറി മാറി കളിക്കുന്നത് ബുദ്ധിമുട്ടാണ്. കോഹ്ലിക്ക് പകരക്കാരായി സ്പെഷ്യലിസ്റ്റുകളായ നിരവധി യുവതാരങ്ങള്‍ ഉണ്ടെന്നതും ബിസിസിഐയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിക്കുന്നു. എന്തായാലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പ് വിരാട് കോഹ്ലിക്ക് നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.