പാലക്കാട് : ഒറ്റപ്പാലം വാണിയംകുളത്ത് ആക്രിക്കടയുടെ മറവില്‍ വൻ ചന്ദനക്കടത്ത്. 2000 കിലോ ചന്ദനം പിടികൂടി. വാണിയംകുളത്താണ് ആക്രിക്കട പ്രവർത്തിച്ചിരുന്നത്. പുറമേ നിന്ന് നോക്കിയാല്‍ ആർക്കും സംശയമൊന്നും തോന്നാത്ത വിധത്തിലായിരുന്നു പ്രവർത്തനങ്ങള്‍. ആക്രി സാധനങ്ങള്‍ പലയിടത്ത് നിന്നായി ശേഖരിച്ച് സൂക്ഷിക്കുന്നു, പിന്നീട് പുറത്തേക്ക് കൊണ്ടുപോയി വില്‍ക്കുന്നു ഇതായിരുന്നു അവരുടെ രീതി.
പിന്നീട് ചില സംശയങ്ങള്‍ തോന്നി വനംവകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 2000 കിലോ ചന്ദനം പിടികൂടിയത്. ആക്രി കടയുടെ അകത്ത് ഷെഡിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. 50 പെട്ടികളിലും ചാക്കുകളിലുമായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ചന്ദനം. ഇപ്പോള്‍ ഒരാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ വൻസംഘമാണ് പ്രവർത്തിക്കുന്നതെന്ന വിലയിരുത്തലിലാണ് അധികൃതർ. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ പേർ കുടുങ്ങാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.