ഡല്‍ഹി : കരിയറിലെ 100-ാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ രവിചന്ദ്രന്‍ അശ്വിന് ടെസ്റ്റ് റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം.ഐസിസിയുടെ പുതിയ റാങ്കിങ്ങ് പ്രകാരം സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് ഒന്നാമന്. ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡും ഇന്ത്യയുടെ ജസ്പ്രീത് ബുംറയും രണ്ടാം സ്ഥാനം പങ്കിടുന്നു.ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രോഹിത് ശര്‍മ്മ ആറാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ഇന്ത്യന്‍ താരങ്ങളായ യശസ്വി ജയ്സ്വാള്‍ എട്ടാമതും വിരാട് കോഹ്ലി ഒമ്ബതാം സ്ഥാനത്തുമുണ്ട്.ന്യുസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആറ് വിക്കറ്റ് നേട്ടമാണ് ഹേസല്‍വുഡിനെ രണ്ടാമതെത്തിച്ചത്. ആദ്യ പത്തില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്തുണ്ട്. സ്പിന്നര്‍ കുല്‍ദീപ് യാദവിനും റാങ്കിങ്ങില്‍ നേട്ടമുണ്ടായി. 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് 16-ാം സ്ഥാനത്തെത്തി.