കേരള സര്‍വകലാശാല കലോത്സവം കോഴക്കേസ്: മുൻകൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍; ആരോപണം കെട്ടിച്ചമച്ചതെന്ന് പരാതി

തിരുവനന്തപുരം : കേരള സര്‍വകലാശാല കലോത്സവം കോഴക്കേസില്‍ മുൻകൂര്‍ ജാമ്യം തേടി നൃത്ത പരിശീലകര്‍. ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവരാണ് ഹർജി നല്‍കിയത്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മർദ്ദമാണെന്നും പോലീസ് അറസ്റ്റ് ചെയ്തു പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് പരാതി. സര്‍വകലാശാല കലോത്സവത്തിലെ മാർഗം കളിയില്‍ ഒന്നാം സ്ഥാനം നേടിയത് തങ്ങള്‍ പരിശീലിപ്പിച്ച ടീമാണ്. വിധികർത്താവിന് കോഴ നല്‍കിയെന്ന ആരോപണം പോലീസ് കെട്ടിച്ചമച്ചതാണ്. തങ്ങള്‍ക്കെതിരായ കേസ് ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെ ഭാവിയെയും ബാധിക്കും. കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിന് സമമാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മുൻകൂർ ജാമ്യ ഹർജിയില്‍ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നും പരിശീലകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisements

ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണത്തോടെ കേരള സർവ്വകലാശാല കലോത്സവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവിലാണ് എത്തിയിരിക്കുന്നത്. താൻ പണം വാങ്ങിയിട്ടില്ലെന്നും നിരപരാധിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പിഎൻ ഷാജി പറഞ്ഞിരിക്കുന്നത്. ഇന്ന് ഷാജിയെ പൊലീസ് ചോദ്യം ചെയ്യാനിരുന്നതാണ്. അതിനിടെയാണ് ഇന്നലെ ഷാജി ജീവനൊടുക്കിയത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഇദ്ദേഹം. ഷാജിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും കടുത്ത മനോവിഷമത്തിലാണ് തിരുവനന്തപുരത്ത് നിന്ന് മടങ്ങിയതെന്നും ഇദ്ദേഹത്തിന്റെ അമ്മയും സഹോദരനും പറഞ്ഞിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.