കോട്ടയം : കോട്ടയം ചാലുകുന്ന് ബസ്റ്റോപ്പിന് സമീപം സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്. കുമരകം സ്വദേശികളായ വനിതകൾക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. സ്കൂട്ടർ യാത്രക്കാരായ കോട്ടയം കളക്ടറേറ്റ്
കാന്റീൻ ജോലിക്കാരി ബിന്ദു , കോട്ടയം കളക്ടറേറ്റിലെ അഡ്വക്കറ്റ് ക്ലർക്ക് സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവരേയും നിസാര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിന് പിന്നിലിരുന്ന യാത്രക്കാരിക്ക് നടുവിന് പരിക്കേറ്റതായാണ് സൂചന. കുമരകത്തിന് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഇതേ റൂട്ടിൽ പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് അമിത വേഗത്തിൽ എത്തി സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.