ഡല്‍ഹി : മലേഷ്യൻ പര്യടനത്തിനായി പോകുന്ന ഇന്ത്യൻ ഫുട്ബോള്‍ ടീമില്‍ 2 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഉള്‍പ്പടെ 5 മലയാളികള്‍ ഇടംപിടിച്ചു.ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ മധ്യനിര താരം വിബിൻ മോഹനൻ, ജംഷദ്പൂർ എഫ്സിക്കായി കളിക്കുന്ന മുഹമ്മദ് സനാൻ, ഈസ്റ്റ് ബംഗാള്‍ താരം വിഷ്ണു, ഹൈദരാബാദ് എഫ് സി താരം റബീഹ് എന്നിവരാണ് ടീമില്‍ ഇടം നേടിയ മലയാളികള്‍.
മാർച്ച് 22, 25 തീയതികളില്‍ മലേഷ്യ U23 ടീമിനെതിരെ രണ്ട് സൗഹൃദ മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.ക്യാമ്ബ് മാർച്ച് 15 ന് ന്യൂഡല്‍ഹിയില്‍ ആരംഭിക്കും, തുടർന്ന് 23 കളിക്കാരുടെ അന്തിമ സ്ക്വാഡ് മാർച്ച് 20 ന് ക്വാലാലംപൂരിലേക്ക് പോകും.മുൻ ഇന്ത്യൻ ഇൻ്റർനാഷണലും നിലവിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി അസിസ്റ്റൻ്റ് കോച്ചുമായ നൗഷാദ് മൂസയെ ഇന്ത്യ U23 പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചു. നോയല്‍ വില്‍സണ്‍ സഹപരിശീലകനും ദീപങ്കർ ചൗധരി ഗോള്‍കീപ്പർ കോച്ചുമാണ്.