തെലുങ്കിലും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി ‘പ്രേമലു’ ; അമല്‍ ഡേവിസിനെ പ്രശംസിച്ച്‌ സാക്ഷാൽ രാജമൗലി

മൂവി ഡെസ്ക്ക് : ‘തണ്ണീർമത്തൻ ദിനങ്ങള്‍’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ബ്ലോക്ക്ബസ്റ്ററടിച്ച്‌ പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ ചിത്രത്തിന്റെ തെലുങ്ക് റീമീക്ക് ഒരുങ്ങുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്.ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമല്‍ ഡേവിസിനെ അവതരിപ്പിച്ച സംഗീത് പ്രതാപ് വലിയ രീതിയിലുള്ള പ്രശംസകളാണ് പ്രേക്ഷകരില്‍ ഏറ്റുവാങ്ങുന്നത്. 

Advertisements

ഇപ്പോഴിതാ സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയെ നേരില്‍ കണ്ട സന്തോഷം താരം പങ്കുവെച്ചിരിക്കുയാണ്. ഇത്രയും ആവേശകരമായ പ്രതികരണം ‘പ്രേമലു’വിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തെലുങ്കില്‍ എന്റെ കഥാപാത്രത്തിന്റെ പേര് ‘അമൂല്‍ ബേബി’ എന്നാണെന്നും സംഗീത് പറഞ്ഞു. രാജമൗലി സാറിന്റെ അങ്കിള്‍ അദ്ദേഹത്തെ അമൂല്‍ എന്നാണ് വിളിച്ചിരുന്നതെന്നും പ്രേമലുവിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും തമാശകളെക്കുറിച്ചും സർ സ്റ്റേജില്‍ വിശദമായി സംസാരിച്ചത് വല്ലാത്തൊരു അനുഭവമായിരുന്നു എന്നും സംഗീത് കൂട്ടിച്ചേർത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ് എസ് രാജമൗലിയുടെ വാക്കുകള്‍, “അമല്‍ എന്ന താരം വളരെ നന്നായി അഭിനയിച്ചു. എൻ്റെ ചെല്ലപ്പേര് അമുല്‍ എന്നാണ്. ആ രീതിയില്‍ അമലുമായി എനിക്കൊരു കണക്ഷനുണ്ട്. കോളജില്‍ പഠിക്കുന്ന സമയത്ത് നമുക്കെല്ലാം ഉറപ്പായും അമലിനെപ്പോലെ ഒരു സുഹൃത്ത് ഉണ്ടാകും. ആ കഥാപാത്രത്തെ അമല്‍ വളരെ നന്നായി പ്രതിഫലിപ്പിച്ചു.”

‘4 ഇയേഴ്‌സ്’, ‘ലിറ്റില്‍ മിസ്സ് റാവുത്തർ’, ‘പത്രോസിന്റെ പടപ്പുകള്‍’ എന്നീ സിനിമകളുടെ എഡിറ്ററായും നിരവധി സിനിമകളില്‍ സ്പോട് എഡിറ്ററായും പ്രവർത്തിച്ച വ്യക്തിയാണ് സംഗീത് പ്രതാപ്. സംഗീത് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘പ്രേമലു’വിലാണ് എങ്കിലും സംഗീത് ആദ്യമായ് അഭിനയിക്കുന്ന സിനിമ ‘പ്രേമലു’ അല്ല. ഗിരീഷ് എ ഡിയുടെ തന്നെ ‘സൂപ്പർ ശരണ്യ’യില്‍ സോനാരെയുടെ കസിനായ് എത്തിയതും സംഗീതാണ്. വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ത്തിലും സുപ്രധാനമായൊരു കഥാപാത്രത്തെ സംഗീത് പ്രതാപ് അവതരിപ്പിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.