ന്യൂഡല്‍ഹി: ഹോം ഐസലേഷനു മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഹോം ഐസലേഷന്‍ ഇല്ല. കോവിഡ് രോഗികള്‍ക്ക് ഏഴു ദിവസമാണ് ഐസലേഷന്‍.അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 കോവിഡ് കേസുകളും 534 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാള്‍ ഇരുപതിനായിരം കേസുകള്‍ കൂടുതലാണ്. ഒറ്റ ദിവസത്തില്‍ 55 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. പോസിറ്റിവിറ്റി 4.18 ശതമാനമായി.
ഇന്ത്യയില്‍ മൂന്നാംതരംഗം ആരംഭിച്ചതായും ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കണ്ടതുപോലെ കോവിഡ് ബാധിതര്‍ കൂടുമെന്നും കോവിഡ് കര്‍മസമിതി മേധാവി ഡോക്ടര്‍ എന്‍.കെ അറോറ മുന്നറിയിപ്പ് നല്‍കുന്നു. ഡല്‍ഹിയില്‍ 5,481 കോവിഡ് കേസുകളും മൂന്നുമരണവും കൂടി റിപ്പോര്‍ട്ട് ചെയ്തു. പോസറ്റിവിറ്റി 8.37 ശതമാനമായി. ഡല്‍ഹിയില്‍ വെള്ളിയാഴ്ച്ച രാത്രി പത്തു മുതല്‍ തിങ്കള്‍ രാവിലെ അഞ്ചുവരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ തീരുമാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിയന്തരസേവനങ്ങള്‍ ഒഴിവകെ സര്‍ക്കാര്‍ ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലേയ്ക്ക് മാറും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും കേന്ദ്ര ഘന വ്യവസായമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. പട്യാല മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും ജീവനക്കാരും അടക്കം 80 പേര്‍ കോവിഡ് ബാധിതരായി. രാജ്യത്ത് 24 മണിക്കൂറിനിടെ 37,379 കോവിഡ് കേസുകളും 124 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളം അടക്കം ആറു സംസ്ഥാനങ്ങളില്‍ നൂറില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.