കോട്ടയം : ബഹുജൻ മഹാനായക് സാഹിബ് കാൻഷീറാം ജിയുടെ 90 ജന്മദിനമായ മാർച്ച് പതിനഞ്ചാം തീയതി വെള്ളിയാഴ്ച കോട്ടയത്ത് സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം. ബഹുജൻ നാഷണൽ പാർട്ടി പ്രാഥമിക ഘട്ടയെന്ന നിലയിൽ രണ്ട് സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ ബിഎൻപി സംസ്ഥാന പ്രസിഡണ്ട് കൂടിയായ പിഡി അനിൽകുമാറും, മാവേലിക്കര പാർലമെൻറ് മണ്ഡലത്തിൽ ബിഎൻപി കോട്ടയം ജില്ലാ പ്രസിഡണ്ട് ജോബി കുന്നംപള്ളിയുംമാണ് സ്ഥാനാർത്ഥിമാർ. ബിഎൻപി ദേശീയ പ്രസിഡണ്ട് മാന്യവർ പ്രമോദ് കുരീലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി ചർച്ച നടത്തി വരികയാണെന്നും അതിനുശേഷം മാത്രമേ കേരളത്തിലെ മറ്റ് പാർലമെൻറ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ബിൻപിയുടെ മുന്നണി സംവിധാനമായ എൻബിഎയും സംയുക്തമായാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന കോഡിനേറ്റർ ജൂബി കുഴിമറ്റം, സംസ്ഥാന പ്രസിഡന്റ് പിഡി അനിൽകുമാർ, വൈസ് പ്രസിഡണ്ട് രാജീവ് ചെമ്പകശ്ശേരി, സംസ്ഥാന ജനറൽ സെക്രട്ടറി വിജി സുരേഷ്, സെക്രട്ടറിമാരായ റെജി ആനിക്കാട്, ബിനീഷ് ഇടുക്കി എന്നിവർ പത്രസമ്മേളനത്തിൽ സമ്മേളനത്തിൽ പങ്കെടുത്തു .