വിവോ വി23 5ജി, വി23 പ്രോ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയിലെത്തി; പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: വിവോ വി23, വിവോ വി23 പ്രോ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിവോ വി23 5ജി ജനുവരി 19 മുതലും വിവോ വി23 പ്രോ 5ജി ജനുവരി 13 മുതലും വില്‍പ്പനയ്ക്കെത്തും. പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ച് കഴിഞ്ഞു. വിവോ വെബ്സൈറ്റ്, ഫ്ളിപ്കാര്‍ട്ട്, ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴിയാണ് വില്‍പ്പന.

Advertisements

ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും ഫ്ളൂറൈറ്റ് എജി ഗ്ലാസ് ബാക്കുമായിട്ടാണ് വരുന്നത്. ഈ ബാക്ക് പാനല്‍ സൂര്യപ്രകാശത്തില്‍ യുവി രശ്മികള്‍ പതിക്കുമ്പോള്‍ നിറം മാറുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് മീഡിയടെക്കിന്റെ പ്രോസസറുകളാണ് കരുത്ത് നല്‍കുന്നത്. രണ്ട് ഫോണുകളിലും 5ജി കണക്റ്റിവിറ്റിയും വിവോ നല്‍കിയിട്ടുണ്ട്. ഫുള്‍എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേകള്‍, 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുള്ള ഡ്യുവല്‍ സെല്‍ഫി കാമറകളും ഫോണുകളില്‍ നല്‍കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12 ജിബി വരെ റാമും 256 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 1200 എസ്ഒസിയാണ്. ആന്‍ഡ്രോയിഡ് 12ലാണ് ഈ ഡിവൈസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്മാര്‍ട്ട്ഫോണുകളില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എല്‍ടിഇ, ഡ്യുവല്‍-ബാന്‍ഡ് വൈഫൈ, യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി ഒടിജി, ബ്ലൂടൂത്ത് വി5.2 എന്നിവ ഉള്‍പ്പെടുന്നു.വിവോ വി23 5ജി സ്മാര്‍ട്ട്ഫോണില്‍ 4,200എംഎഎച്ച് ബാറ്ററിയും വിവോ വി23 പ്രോ മോഡലില്‍ 4,300എംഎഎച്ച് ബാറ്ററിയുമാണ് നല്‍കിയിട്ടുള്ളത്. രണ്ടും 44ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നു. വിവോ വി23 സീരിസില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, ജിപിഎസ്, ഗ്ലോനാസ്, ഗലിലിയോ, നാവിക്ക് എന്നീ ഓണ്‍ബോഡ് സെന്‍സറുകളുണ്ട്.വിവോ വി23 5ജി സ്മാര്‍ട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയില്‍ 29,990 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 34,990 രൂപ വിലയുണ്ട്. വിവോ വി23 പ്രോ 5ജി സ്മാര്‍ട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 38,990 രൂപയാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയില്‍ 43,990 രൂപയാണ് വില. ഈ രണ്ട് വിവോ സ്മാര്‍ട്ട്ഫോണുകളും സ്റ്റാര്‍ഡസ്റ്റ് ബ്ലാക്ക്, സണ്‍ഷൈന്‍ ഗോള്‍ഡ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

Hot Topics

Related Articles