ആലപ്പുഴയിലെ കൊലപാതകം: കോട്ടയം നഗരത്തിൽ ആർ.എസ്.എസ് പ്രതിഷേധം ; പ്രകടനം ആരംഭിച്ചു : കെ.കെ റോഡിൽ ഗതാഗത നിയന്ത്രണം

കോട്ടയം : ആലപ്പുഴയിൽ ആർ.എസ്.എസ് നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ ആർഎസ്എസ് സംഘടിപ്പിച്ച പ്രകടനം തുടങ്ങി. പോപ്പുലർ ഫ്രണ്ടിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോട്ടയം നഗരത്തിൽ പ്രകടനം നടക്കുന്നത്. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പ്രകടനം കെ.കെ റോഡിലൂടെ തിരുനക്കരയിൽ സമാപിക്കും. പ്രകടനം പ്രകടനം കടന്നുപോകുന്നതിന്റെ ഭാഗമായി കെകെ റോഡിൽ കളക്ടറേറ്റ് മുതൽ തിരുനക്കര വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisements

ആലപ്പുഴയിൽ ആർഎസ്എസ് നേതാവ് രഞ്ജിത്ത് കൊല്ലപ്പെട്ടതിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നിയോജകമണ്ഡല അടിസ്ഥാനത്തിൽ പ്രകടനം നടത്താൻ ആർഎസ്എസ് ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടർന്ന് കനത്ത സുരക്ഷയാണ് ഇതേ തുടർന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഈ പ്രതിഷേധ പരിപാടികൾ ആണ് കോട്ടയത്തും ആരംഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ചേമുക്കാലോടെ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പ്രകടനം , മനോരമ ജില്ലാ ആശുപത്രി വഴി തിരുനക്കരയിൽ സമാപിക്കും. തുടർന്നു നടക്കുന്ന യോഗത്തിൽ ആർഎസ്എസ്-ബിജെപി നേതാക്കൾ പങ്കെടുക്കും. പ്രകടനം കടന്നു പോകുന്ന വഴിയിൽ ഒരു വരി മാത്രം ആണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. കഞ്ഞിക്കുഴിയിൽ നിന്ന് വരുന്ന വാഹനങ്ങൾ കളക്ടറേറ്റിൽ മുൻവശത്തു നിന്നും ശാസ്ത്രീ റോഡിലേക്ക് വഴിതിരിച്ചു വിടുകയാണ്.

Hot Topics

Related Articles