ഇന്ത്യ ദക്ഷിണാഫ്രിക്ക് രണ്ടാം ടെസ്റ്റ് ആവേശത്തിലേയ്ക്ക്; ഇന്ത്യയ്ക്ക് വേണ്ടത് എട്ടു വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 122 റൺസ് കൂടി

ജോഹ്നാസ്ബർഗ്: ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ബൗളർമാർ തമ്മിലുള്ള പോരാട്ടവേദിയായി മാറിയ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്. രണ്ടു ദിവസം ബാക്കി നിൽക്കെ ബാറ്റിംങ് ദുഷ്‌കരമായ പിച്ചിൽ സൗത്ത് ആഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 122 റൺസാണ്. ബൗളർമാരിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടത് എട്ടു വിക്കറ്റും.

Advertisements

രണ്ടാം ഇന്നിംങ്‌സിൽ ഇന്ത്യ 266 റണ്ണിനാണ് പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി ചേതേശ്വർ പൂജാരയും (86 പന്തിൽ 53), അജിൻകെ രഹാനെയും (78 പന്തിൽ 58), ഹനുമാ വിഹാരിയും (84 പന്തിൽ 40) ചേർന്നാണ് രണ്ടാം ഇന്നിംങ്‌സിൽ ഇന്ത്യയെ മാന്യമായ നിലയിൽ എത്തിച്ചത്. ദക്ഷിണാഫ്രിക്കൻ പേസർമാരായ റബാൻഡയും, എൻഗിഡിയും, ജാനേസണും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം ഇന്നിംങ്‌സിൽ ബാറ്റിംങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 47 റൺ വരെ കാര്യമായ വിക്കറ്റ് നഷ്ടം ഉണ്ടായില്ല. 31 റണ്ണെടുത്ത മാക്രത്തെ വിക്കറ്റിനു മുന്നിൽ കുടുക്കിയ താക്കൂർ തന്നെയാണ് ഇന്ത്യയ്ക്ക് നിർണ്ണായക വിക്കറ്റ് സ്വന്തമാക്കിയത്. 93 ൽ പീറ്റേഴ്‌സണെ വീഴ്ത്തി അശ്വിനും ഇന്ത്യയെ മുന്നിലെത്തിച്ചു. 118 റണ്ണെടുത്ത ദക്ഷിണാഫ്രിക്ക ഇപ്പോൾ സുരക്ഷിതമായ നിലയിലാണ്. ഇന്ത്യൻ പേസ് ആക്രമണത്തെ പ്രതിരോധിച്ച് നാലാം ദിനം 122 റൺ കൂടി ലഭിച്ചെങ്കിൽ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാനാവൂ.

Hot Topics

Related Articles