മലപ്പുറം : തിരൂർ- താനൂർ റോഡില്‍ പെരുവഴിയമ്പലം അപകടവളവില്‍ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടസ്ഥലത്ത് ബൈക്ക് നിർത്തി സമീപത്തെ കടയില്‍ വാഹനത്തിന്റെ സ്പെയർ പാർട്സ് വാങ്ങാൻ പോയ യുവാവ് തലനാരിഴയ്ക്കാണ് അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത്. മറിഞ്ഞ ടാങ്കറിനടിയില്പെട്ട ബൈക്ക് തകർന്നു.
കൊച്ചിയില്‍നിന്ന് മംഗളൂരുവിലേക്ക് ബ്രൂട്ടൈല്‍ ആക്രിലേറ്റ് എന്ന കെമിക്കല്‍ കയറ്റി പോകുകയായിരുന്നു ടാങ്കർ ലോറി. മറിഞ്ഞടാങ്കറില്‍ നിന്ന് ഡീസല്‍ പുറത്തേക്ക് മറിഞ്ഞു. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി റോഡില്‍ വെള്ളം ഒഴിച്ച് അപകട സാഹചര്യം ഒഴിവാക്കി. തിരൂർ പോലീസും അഗ്നി രക്ഷാ സേനയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.