സിനിമ ഡെസ്ക് : സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എസ് എസ് രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമ.വമ്പൻ മുതൽമുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്.ഇന്ത്യൻ സിനിമയിൽ തന്നെ വിസ്മയം തീർക്കുന്ന പുതിയ ടെക്നോളജികൾ ഉപയോഗിക്കും എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച കൂടുതൽ റൂമർ ന്യൂസുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ വില്ലനായി ഹൃത്വിക് റോഷൻ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ.ആർ.ആർ.ആർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.ചിത്രത്തിന് രണ്ട് ഭാഗങ്ങളായിട്ട് ആയിരിക്കും ഒരുക്കുന്നത് എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. കാടിന്റെ പശ്ചാത്തലത്തിൽ ആയിരിക്കും ചിത്രം കഥ പറയുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും ചിത്രം.ആദ്യമായിട്ടാണ് മഹേഷ് ബാബുവും രാജമൗലിയും ഒന്നിക്കുന്നത്. മഹേഷ് ബാബുവിന്റെ കരിയറിലെ 29 ആമത്തെ ചിത്രവും ആണ് ഇത്.ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല