സ്പോർട്സ് ഡെസ്ക് : ഐപിഎൽ പതിനേഴാം സീസൺ തുടങ്ങാൻ നിമിഷങ്ങൾ ശേഷിക്കേ ഏവരെയും ഞെട്ടിച്ചുകൊണ്ട് പുതിയ വാർത്ത പുറത്തുവിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെന്റ്. എം.എസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ ആയി ഈ സീസണില്‍ ഉണ്ടാകില്ല. പകരം ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ടു.ഇന്ന് ഐ പി എല്ലിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ ചടങ്ങിൽ റുതുരാജ് ആണ് എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് റുതുരാജ് ഗെയ്ക്‌വാദ് സി എസ് കെയുടെ പുതിയ ക്യാപ്റ്റൻ ആണെന്ന് ഐ പി എല്‍ പ്രഖ്യാപിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. സീസണ് മുന്നോടിയായി ധോണിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു ഈ സീസണോടുകൂടി ഐപിഎല്ലിൽ നിന്നും വിരമിക്കും എന്ന് തന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. പുതിയ സീസണിൽ പുതിയ റോളിൽ തന്നെ കാണാം എന്നായിരുന്നു ധോണിയുടെ പ്രതികരണം.നാളെ ചെന്നൈയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും.കഴിഞ്ഞ വർഷം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയതിന് ശേഷമുള്ള വിജയം ഉള്‍പ്പെടെ, 42 കാരനായ ധോണി സിഎസ്‌കെയുടെ ക്യാപ്റ്റനെന്ന നിലയില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.