തൃശൂർ: ഡോ. കുഞ്ഞമ്മ മാത്യൂസ് എന്ന 62 വയസ്സുകാരി ഏഴ് കിലോമീറ്ററോളം ആഴമേറിയ വേമ്പനാട്ട്കായൽ നീന്തിക്കടക്കാൻ ഒരുങ്ങുകയാണ്. അതിസാഹസികമായ ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ്. ചുരുങ്ങിയകാലം അതുകൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചുതുടങ്ങിയ കുഞ്ഞമ്മ മാത്യൂസിനെ കൂടുതൽ ഉന്നതിയിലെത്തിക്കണമെന്ന് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് പരിശീലകൻ ശ്രീ ബിജു തങ്കപ്പനാണ് ആശയമുദിച്ചത്. തൃശ്ശൂർ അഞ്ചേരി, ജവഹർ റോഡ്, പുത്തൻപുര ഹൗസിൽ ശ്രീ പി.വി ആൻ്റണിയുടെ ഭാര്യയും എൽഐസി റിട്ടയർ ഉദ്യോഗസ്ഥയും ആണ് കുഞ്ഞമ്മ മാത്യൂസ്.
വളരെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് കുഞ്ഞമ്മ പരിശീലനം പൂർത്തിയാക്കിയത്.
വേമ്പനാട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് നീന്തൽ നടത്താനൊരുങ്ങുന്നത്. മാർച്ച് 23നാണ് ഈ സാഹസിക പ്രകടനം. വേമ്പനാട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ്-വൈക്കം പ്രദേശം. ഏഴ് കിലോമീറ്റർ കായൽ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിത ആണ് കുഞ്ഞമ്മ മാത്യൂസ്. സാംസ്ക്കാരിക-സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ അനേകരും പിന്തുണ അറിയിച്ചിട്ടുണ്ട് , ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായൽ നീ ന്തികയറി റെക്കോർഡിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന 15ാമത്തെ താരമാണ് ഡോ.കുഞ്ഞമ്മ വൈക്കത്ത് വെച്ച് നടത്തുന്ന പതിനഞ്ചാമത്തെ പ്രോഗ്രാമാണിത്. നാലര വയസ്സുള്ളകുട്ടി ഉൾപ്പെടെ ഇപ്പോൾ 62 വയസ്സുള്ള ഡോക്ടർ തങ്കമ്മ വരെയുള്ളവരാണ് മപ്രോഗ്രാമിൽ പങ്കെടുത്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടു വർഷത്തിനിടയിൽ പതിനഞ്ചാമത്തെ വേൾഡ് റെക്കോർഡ് ആണ് വൈക്കത്ത് വെച്ച് നടക്കുന്നത് എന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു ഇനി വരുന്ന കാലങ്ങളിലും പ്രതിഭകളെ കണ്ടെത്തി പ്രോഗ്രാമുകൾ നടത്താനാണ് പ്ലാൻ എന്നും അദ്ദേഹം പറഞ്ഞു. രണ്ടു വർഷത്തിനിടയിൽ 15 റെക്കോർഡുകൾ സക്സസ് ആയി ചെയ്യാൻ പറ്റിയതിൽ കൂടെ സഹായിച്ച രാഷ്ട്രീയ സാമൂഹ്യ മേഖലകളിലുള്ളവരേയും മാധ്യമ പ്രവർത്തകർക്കും സഹകരിച്ച എല്ലാവർക്കും നന്ദിഅറിയിക്കുകയും ഏറ്റവും മികച്ച സമയത്ത് തന്നെ ഡോക്ടർ തങ്കമ്മ നീന്തി കയറുമെന്നും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.