വൈക്കം : വെച്ചൂർഗ്രീൻ ലീഫ് കാർഷിക വികസന സംഘം ഓഫീസ് ഉദ്ഘാടനം നടന്നു. വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ് ഓഫിസ് ഉദ്ഘാടനം ചെയ്തു. വെച്ചൂർ തഴപ്പായ വ്യവസായ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഗ്രീൻ ലീഫ് പ്രസിഡന്റ് പി ഐ ജയകുമാർ അധ്യക്ഷനായി. യോഗത്തിൽ ഗോപാൽ രത്നാ പുരസ്കാരം നേടിയ രശ്മി ഇടത്തിനാലിനെ ലതികാസുഭാഷും , മികച്ച ജൈവകർഷകനായ ജയ പ്രകാശ് രാമനിലയത്തെ പഞ്ചായത്ത് അംഗങ്ങളായ സ്വപ്നമനോജ്, ആൻസി തങ്കച്ചൻ എന്നിവർ ചേർന്ന് ആദരിച്ചു.
ഗ്രീൻ ലീഫ് മോഡൽ പ്രകൃതി വാഴ കൃഷിയുടെ ഉദ്ഘാടനം ഖാദി ഗ്രാമ വ്യവസായ ബോർഡ് മെമ്പർ ടി വി ബേബിയും ജൈവ കാലിത്തീറ്റയുടെ സൗജന്യ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ഷൈലകുമാറും തെങ്ങിനെ കീടങ്ങളിൽ നിന്നു സംരക്ഷിക്കുന്ന ഗ്രീൻ നേച്ചർ ജൈവലായനിയുടെ സൗജന്യ വിതരണം വെച്ചൂർസെന്റ് മേരീസ് പള്ളി വികാരി ഫാ.ജോർജ് നേരേവീട്ടിലും നിർവഹിച്ചു . പഞ്ചായത്ത് അംഗം എൻ സഞ്ജയൻ , സെക്രട്ടറി ആർ രാധിക ദേവി,സാബു തിരു താളിൽ,. റെജി പൂത്തറ, ശിവൻകുട്ടി മാഷ്, എം സി ഷാജി,ജോണപ്പൻ എറണാടൻ,വി എം വിനോഭായ്,വാസുദേവകൈമൾ, ജിജി മണിയിൽ, സരോജിനി പ്രകാശ്, വി എം തോമസ്, തുടങ്ങിയവർ സംസാരിച്ചു.