കോട്ടയം : തെക്കും ഗോപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.ബന്ധുവിൻ്റെ വീട്ടിൽ അജ്ഞാത സംഘം വിദ്യാർത്ഥിനിയെ പൂട്ടിയിട്ടു. രാവിലെ 9.30 ഓട് കൂടി ആയിരുന്നു നാടിനെ നടുക്കിയ സംഭവം. രാവിലെ തൊട്ട് അടുത്തുള്ള ബന്ധു വീട്ടിലേക്ക് പോകവെയായിരുന്നു അക്രമം. ,വീടിന് സമീപമുള്ള ബന്ധുവിന്റെ വീടിന് മുന്നിൽ എത്തിയപ്പോൾ പെട്ടന്നാരോ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുവിൻ്റെ വീടിന് മുന്നിൽ എത്തിയപ്പോൾ ആരോ പിന്നിൽ നിന്ന് കടന്നു പിടിച്ചു. തുടർന്ന് വായും മുഖവും പൊത്തിയ ശേഷം കൈ പിന്നിലേക്ക് കെട്ടി ബന്ധുവിൻ്റെ വീട്ടിലെ ആളൊഴിഞ്ഞ മുറിയിലിട്ട് പൂട്ടുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. കണ്ടെത്തുമ്പോൾ കുട്ടിയുടെ കൈകൾ പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു. താടിവെച്ച ഒരാളാണ് അക്രമം നടത്തിയത് എന്ന് കുട്ടി പറയുന്നു എന്നാൽ ആളെ ഇത് വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് ജാഗ്രത ന്യൂസ് സംഘം സ്ഥലത്തെത്തിയപ്പോൾ സംഭവത്തിൽ പ്രതികരിക്കാൻ കുട്ടിയുടെ ബന്ധുക്കൾ തയ്യാറായില്ല. വിവരം അറിയണമെങ്കിൽ പോലീസ് സ്റ്റേഷനിൽ ചെന്ന് തിരക്കൂ എന്ന പ്രതികരണമായിരുന്നു ഇവർ നടത്തിയത്. എന്നാൽ സ്റ്റേഷനിൽ നിന്നുള്ള പ്രതികരണം മറിച്ചായിരുന്നു. സംഭവത്തിൽ ബന്ധുക്കളുടെ ഇടപെടൽ ഉള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.സംഭവത്തിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് സംശയിക്കുന്നതായും കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു.