ദില്ലി : മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് ദില്ലി റോസ് അവന്യൂ കോടതിയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബിപി കുറഞ്ഞ ഇദ്ദേഹത്തെ കോടതി മുറിയില്‍ നിന്ന് വിശ്രമ മുറിയിലേക്ക് മാറ്റി. കുറച്ച് നേരം ഇവിടെ കഴിഞ്ഞ അദ്ദേഹത്തെ പിന്നീട് നില മെച്ചപ്പെട്ടതിനാല്‍ കോടതി മുറിയിലേക്ക് തിരികെ എത്തിച്ചു. കോടതിയില്‍ ശക്തമായ വാദപ്രതിവാദമാണ് നടന്നത്.
അറസ്റ്റിനെ ന്യായീകരിച്ച ഇഡി കോടതിയില്‍ അരവിന്ദ് കെജ്രിവാളിനും എഎപിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. മദ്യനയക്കേസ് 100 കോടിയുടെ അഴിമതിയല്ല, മറിച്ച് 600 കോടിയുടെ അഴിമതിയാണെന്ന് പറഞ്ഞ ഇഡി, കെജ്രിവാളായിരുന്നു ഇതിന്റെ കിങ്പിൻ എന്നും എഎപിയായിരുന്നു ഗുണഭോക്താവെന്നും ഹവാല പണം ഉപയോഗിച്ചെന്നും കുറ്റപ്പെടുത്തി.