ന്യൂസ് ഡെസ്ക് : മികച്ച തുടക്കം മുതലാക്കാനായില്ല ചെന്നൈയ്ക്കെതിരെ ആർസിബി തകർച്ചയുടെ വക്കിൽ. വിക്കറ്റ് നഷ്ടമില്ലാതെ നാല് ഓവറിൽ 40 റൺസ് നേടിയ ആർസിബിയുടെ മൂന്ന് വിക്കറ്റുകൾ തുടരെ നഷ്ടപ്പെടുകയായിരുന്നു.
ആർസിബിക്കായി വിരാട് കോലിയും ഫാഫ് ഡു പ്ലെസിസുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവരും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാന്റെ അഞ്ചാമോവറിൽ തുടരെ വിക്കറ്റുകൾ വീണതോടെ തകർച്ചയിലേക്ക് വീഴുകയായിരുന്നു. ആദ്യം വീണത് ക്യാപ്റ്റൻ ആയിരുന്നു. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ മോശം ഫോമിൽ തുടർന്ന രജത് പാടി ദാർ ഐപിഎല്ലിലും നിരാശപ്പെടുത്തി മൂന്നു പന്തുകൾ നേരിട്ട താരം റൺസൊന്നും എടുക്കാതെ കൂടാരം കയറി. പിന്നാലെ എത്തിയ മാക്യൂലിനെ ദീപച്ചഹറും വീഴ്ത്തിയതോടെ ബാംഗ്ലൂരിന്റെ മുൻ നിര തകരുകയായിരുന്നു.