ബുള്ളി ബായ് ആപ്പ്; ബി.ടെക് വിദ്യാര്‍ത്ഥിയായ പ്രധാന പ്രതി അറസ്റ്റില്‍; മുസ്ലീം സ്ത്രീകളെ ലേലത്തിന് വച്ച വിദ്വേഷ ക്യാമ്പയിന് പിന്നിലെ യുവതിയും സംഘവും പൊലീസ് കസ്റ്റഡിയില്‍

മുംബൈ: ബുള്ളി ബായ് ആപ്ലിക്കേഷന്‍ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. 21-കാരനായ നീരജ് ബിഷ്‌ണോയിയാണ് അസമില്‍ നിന്ന് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ മുഖ്യപ്രതികളായ യുവതിയേയും എഞ്ചിനീയറിങ് വിദ്യാര്‍ഥിയേയും മുംബൈ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പതിനെട്ടുകാരിയായ ശ്വേതാ സിങ്ങിനെ ഉത്തരാഖണ്ഡില്‍നിന്നും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ വിശാല്‍ കുമാറിനെ (21) ബെംഗളൂരുവില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.

Advertisements

ഇയാളാണ് ആപ്ലിക്കേഷന്‍ ഉണ്ടാക്കിയതെന്നാണ് വിവരം. ഭോപ്പാലിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിടെക് വിദ്യാര്‍ത്ഥിയാണ് നീരജ് ബിഷ്‌ണോയ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുള്ളി ബായ് എന്ന ആപ്ലിക്കേഷനില്‍ മുസ്ലിം സ്ത്രീകളെ ലേലത്തിന് വെച്ച വിദ്വേഷ കാമ്പയിന്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൂടുതല്‍ ചോദ്യംചെയ്യലിനായി വിശാല്‍കുമാറിനെ ജനുവരി 10-വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ശ്വേതാ സിങ്ങാണ് കേസിലെ പ്രധാന പ്രതി എന്ന് മുംബൈ പോലീസ് പറയുന്നു. ആപ്ലിക്കേഷന്‍ ഉണ്ടാക്കിയത് നീരജ് ബിഷ്‌ണോയിയാണെന്നാണ് വിവരം.

എന്താണ് ബുള്ളി ബായ് ആപ്പ്?

മുസ്ലീം സമുദായത്തില്‍പ്പെട്ട സമൂഹത്തില്‍ ഉന്നത നിലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍ തുടങ്ങിയ സൈറ്റുകളില്‍ നിന്ന് വൈകൃത മനോഭാവമുള്ള ഒരു കൂട്ടം ആളുകള്‍ ഫോട്ടോകള്‍ മോഷ്ടിക്കുകയും GitHubല്‍ ബുള്ളി ബായ് എന്ന ആപ്പ് ഉണ്ടാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈ ആപ്പിലൂടെ ‘നിങ്ങളുടെ ബുള്ളി ബായ് ഓഫ് ദി ഡേ’ (”Your Bulli Bai of the Day’) എന്ന അടിക്കുറിപ്പോടെയാണ് സ്ത്രീകളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.ബുള്ളി എന്ന വാക്ക് ആറുമാസം മുമ്പ് ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ട സുള്ളി ഡീല്‍സിന്റെ മറ്റൊരു രൂപമാണെന്നാണ് വിവരം.

മുസ്ലീം സ്ത്രീകളെ അധിക്ഷേപിച്ച് ഉപയോഗിക്കുന്ന ഒരു പദമാണ് ‘സുള്ളി’.ബുള്ളി ബായ് ആപ്പ് വളരെ ചെറിയ ഒരു കൂട്ടം ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂവെങ്കിലും ഇത് ഓണ്‍ലൈനില്‍ ഉപദ്രവകാരിയായി മാറിയത് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരു വിഭാഗം ബുള്ളി ബായ് ആപ്പില്‍ കാണുന്ന സ്ത്രീകളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ടാഗ് ചെയ്യാന്‍ തുടങ്ങിയതോടെയാണ്. താമസിയാതെ, ആപ്പ് വൈറലായി മാറി. പലരും ഈ സ്ത്രീകളെ ഓണ്‍ലൈനില്‍ ട്രോളാനും കളിയാക്കാനും തുടങ്ങി. ഇത് 2022ന്റെ തുടക്കത്തില്‍ തന്നെ ഇവരെ അനാവശ്യമായ മാനസിക പീഡനത്തിരയാക്കുന്നതിലേയ്ക്ക് നയിച്ചു.

Hot Topics

Related Articles