പേരാവൂർ(കണ്ണൂർ ): ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കണ്ണൂർ കണിച്ചാറില്‍ നിന്നും കോഴിക്കോട് മൈത്ര ആസ്പത്രിയിലേക്ക് കണിച്ചാർ പഞ്ചായത്തിന്റെ ആമ്പുലൻസ് എത്തിയത് ഒരു മണിക്കൂറും 35 മിനിറ്റുമെടുത്ത്. ഡ്രൈവർ എൻ. ഡി. ബെസ്റ്റിനാണ് ചുരുങ്ങിയ സമയം കൊണ്ട് 115 കിലോമീറ്റർ ദൂരത്ത് രോഗിയെ ആസ്പത്രിയിലെത്തിച്ചത്. ശനിയാഴ്ച രാവിലെ ആറു മണിക്ക് പുറപ്പെട്ട ആമ്പുലൻസ് 7.35 ഓടെ മൈത്ര ആസ്പത്രിയിലെത്തി. പേരാവൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ കുമാരനെയാണ് ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് കോഴിക്കോട് മൈത്ര ആസ്പത്രിയിലേക്ക് എത്തിച്ചത്.
മാറ്റിവെക്കാനുള്ള ഹൃദയം ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ നിന്ന് മൈത്ര ആസ്പത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. വഴിയില്‍ വിവിധ സ്റ്റേഷനുകളിലെ പോലീസ് ട്രാഫിക്ക് നിയന്ത്രിച്ച് ആമ്ബുലൻസിന് വഴിയൊരുക്കിയതായി ബെസ്റ്റിൻ പറഞ്ഞു. ഇതിന് മുൻപും ബെസ്റ്റിൻ സമാനമായ രീതിയില്‍ അത്യാസന്ന നിലയിലുള്ള രോഗിയെ ആസ്പത്രിയിലെത്തിച്ച് ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്. കണ്ണൂർ കേളകം സ്വദേശിയാണ് ബെസ്റ്റില്‍.