കോട്ടയത്ത് നിന്ന്
ജാഗ്രതാ ന്യൂസ് ലൈവ്
ക്രൈം റിപ്പോർട്ടർ
കോട്ടയം : ക്രിസ്തുമസ് അള്ളാഹുവിന്റെ അവിഹിത സന്തതിയുടെ പിറന്നാളാണെന്നും ആരും ആഘോഷിക്കരുതെന്ന വിവാദ ആഹ്വാനവുമായി ഇമാം. മലപ്പുറം എടപ്പാൾ കോലളമ്പ് മസ്ജിദ് താഹീദിലെ ഇമാമായ വസീം അൽ ഹികമി തന്റെ യു ട്യൂബ് ചാനലിൽ ക്രിസ്മസ് തലേന്ന് പുറത്തിറക്കിയ സന്ദേശത്തിലാണ് വിവാദ പരാമർശം ഉണ്ടായിരിക്കുന്നത്. ഈ പരാമർശത്തിനെതിരെ ക്രിസ്ത്യൻ അസോസിയേഷൻ ജില്ലാ പൊലീസ് മേധാവിയ്ക്കു നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മസ്ജിദ് തൗഷിദ് എന്ന യു ട്യൂബ് ചാനലിൽ ക്രിസ്മസ് തലേന്ന് ജുമു അ ഖുദുബ – മുസ്ലീമും ആഘോഷങ്ങളും എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് വിവാദമായ പരാമർശങ്ങൾ ഉള്ളത്. ക്രിസ്മസ് ആഘോഷ സ്വന്തം ആഘോഷമായി മാറ്റുക, ബാൻഡ് ഇടുക സ്റ്റാറ്റസ് ഇടുക കേക്ക് മുറിക്കുക ഇതെല്ലാം മുസ്ലീം വിരുദ്ധമാണ് എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറയുന്നു.
മറ്റ് മതങ്ങളിലെ ആഘോഷങ്ങൾ നമ്മൾ ചെയ്യരുത് എന്ന് അള്ളാഹു പായുന്നു. നേരായ പാതയിൽ നീ എന്നെ ആകണമെന്നാണ് അള്ളാഹു വിശദീകരിക്കുന്നത്. നീ വേറെ പാതയിൽ എന്നെ ആക്കരുത് , അത് കോപിച്ചവരുടെയും വഴി പിഴച്ചവരുടെയും പാതയാണ്. അത് വഴി ക്രിസ്ത്യാനികളും യഹൂദരുമാണ് സഞ്ചരിക്കുന്നത്. അവരുടെ ആഘോഷങ്ങളും വേഷവും അനുകരിക്കുന്നത് മുസ്ലീം വിരുദ്ധമാണ്.
മത സൗഹാർദം അല്ലെ ഇത് എന്ന് തോന്നും. എന്നാൽ ഇത് വിശ്വാസം കൃത്യം അല്ലാത്തത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നും അദേഹം പറഞ്ഞു.
ഈ ആഘോഷങ്ങൾ അനുകരിക്കുകയോ , ഇതുമായി സദ്യശപ്പെടുകയോ ചെയ്യരുത്. ഇത്തരക്കാർക്കും ശിക്ഷ ഉണ്ടാകും.
കൃസ്ത്യാനികളുമായി സദൃശ്യപ്പെട്ട് മറ്റ് മതങ്ങളിൽ ഉള്ളവരെ അനുകരിക്കരുത്. അന്യ മതസ്തരെ അനുകരിക്കരുത്. പുരോഗമനം എന്നു പറഞ്ഞ് ദീനുമായി അകലുകയാണ് പലരും. ക്രിസ്തുമസ് എന്നത് അള്ളാഹുവിന് മകൻ പിറന്നു എന്ന് പറയുന്ന ആഘോഷമാണ്. ഇതിനാണ് ബാൻഡും ചാട്ടവും ആഭാസവുമായി വീട് വീടാന്തരം കയറിയിറങ്ങി നടക്കുന്നത്. നമ്മുടെ ഉപ്പായ്ക്ക് അവിഹിതത്തിൽ മകനുണ്ട് പറഞ്ഞാൽ ആഘോഷത്തിൽ നമ്മൾ പങ്കെടുക്കുമോ ? വിശ്വാസത്തിന്റെ ഭാഗമായുള്ള ആഘോഷത്തിൽ പങ്കെടുക്കുന്നത് തെറ്റല്ല. എന്നാൽ ആ ആഘോഷങ്ങളെ അനുകരിക്കാൻ ശ്രമിക്കരുതെന്നും അദേഹം പറയുന്നു.
ക്രിസ്ത്യൻ അസോസിയേഷൻ ജില്ലാ പൊലീസ് മേധാവിയ്ക്കു നൽകിയ പരാതിയിൽ സൈബർ സെൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണാണ് കേസെടുത്തത്.