സിനിമ ഡെസ്ക് : ഫഹദ് ഫാസിലും അല്‍ത്താഫും ആദ്യമായി ഒന്നിക്കുന്ന സിനിമ ആണ് ‘ഓടും കുതിര ചാടും കുതിര’. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ വാർത്തകൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻതന്നെ ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ആഷിക് ഉസ്മാന് ആണ് സിനിമ നിര്‍മ്മിക്കുന്നത്.ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകനാകുന്നത്. രണ്ടു വർഷം മുന്നേ പ്രഖ്യാപിച്ച ചിത്രം ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പുറത്തു വരുന്ന പുതിയ വിവരം.‘അല്‍ത്താഫ്- ഫഹദ് ഫാസില്‍ ചിത്രം ഓടും കുതിര ചാടും കുതിര തിയറ്ററുകളിലേക് ഓണം റിലീസിനെത്തും. വിതരണക്കാരായ സെൻട്രല്‍ പിക്ചേഴ്സ് ഇക്കാര്യം തിയേറ്ററുകളില്‍ അറിയിച്ചിട്ടുണ്ട്.ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അല്‍ത്താഫ് സലിമിന്റെ രണ്ടാം ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. ഒരു ഫാമിലി കോമഡി ചിത്രമായിട്ടാണ് ഇത് ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫഹദിനെ കൂടാതെ കല്യാണി പ്രിയദർശനും ചിത്രത്തിൽ നായിക വേഷത്തിൽ ഉണ്ടെന്നാണ് വിവരം.പ്രേമലു, സഖാവ്, ആഡാർ ലവ് , പ്രേമം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷങ്ങളില്‍ അല്‍ത്താഫ് അഭിനയിച്ചിട്ടും ഉണ്ട്. ഒരു ടൈറ്റില്‍ പോസ്റ്റർ മാത്രമാണ് ഇതുവരെ ചിത്രത്തിന്റേതായി അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുള്ളത്.അല്‍ത്താഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ സഹരചന അല്‍ത്താഫ് ആയിരുന്നു. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ജസ്റ്റിന് വര്‍ഗീസ് ആണ് സംഗീത സംവിധാനം.