സ്‌പോര്‍ട്‌സ് ഡെസ്ക്ക് : ആദ്യ മത്സരത്തിലെ തോല്‍വി മുംബൈ ആരാധകര്‍ക്ക് പതിവ് ചരിത്രത്തിന്റെ ആശ്വാസം സമ്മാനിക്കുമ്പോഴും അവരുടെ ആശങ്കകള്‍ അവസാനിക്കുന്നില്ല. രോഹിത്തിനെ മാറ്റി ഹര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കി അവതരിപ്പിച്ച ടീം മാനേജ്‌മെന്റ് തീരുമാനത്തില്‍ തുടക്കം മുതല്‍ തന്നെ ആരാധകര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തോല്‍വിയുടെ സങ്കടത്തോടൊപ്പം ഹര്‍ദ്ദിക്കിന്റെ തീരുമാനങ്ങളും ടീമിനും ആരാധകര്‍ക്കും തലവേദനയാകുന്നത്. ബൂമ്രയെ മാറ്റി നിര്‍ത്തി ആദ്യ ഓവര്‍ എറിയാനെത്തിയ ക്യാപ്റ്റന്റെ തീരുമാനമടക്കം ആരാധകര്‍ക്ക് പിടിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഹര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയെ കുറ്റപ്പെടുത്തി രോഹിത്തും രംഗത്തെത്തിയിരുന്നു. അനായാസം ജയിക്കാമായിരുന്ന കളി കൈവിട്ടതിന് പിന്നിലും ഹര്‍ദ്ദിക്കിന് പങ്കുണ്ട് എന്നാണ് ആരാധകരുടെ വിമര്‍ശനം. അതിനാല്‍ തന്നെ ടീമില്‍ അസ്വസ്ഥതകള്‍ പുകയുകയാണ്. എന്ത് തന്നെയായാലും ഇത്തവണത്തെ ഐപിഎല്‍ മുംബൈക്ക് തലവേദനയാകുമെന്നുറപ്പാണ്.