കോട്ടയം: പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ ഐക്കണുകളായി അഞ്ചുപ്രമുഖർ. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ(സ്വീപിന്റെ) പ്രചാരണങ്ങളുടെ ഭാഗമായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്, ചലച്ചിത്രതാരം മമിത ബൈജു, ഗായിക വൈക്കം വിജയലക്ഷ്മി, പായ്വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം കൈവരിച്ച നാവികസേന ലഫ്റ്റനന്റ് കമാൻഡർ അഭിലാഷ് ടോമി, 2021ലെ മിസ് ട്രാൻസ് ഗ്ലോബൽജേത്രിയും മോഡലും നടിയുമായ ശ്രുതി സിത്താര എന്നിവരാണ് ഐക്കണുകളായി ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി വിപുലവും വൈവിധ്യവുമാർന്ന നിരവധി പരിപാടികളാണു സ്വീപ് ജില്ലയിൽ സംഘടിപ്പിക്കുന്നത്.