കോട്ടയം: തെരഞ്ഞെടുപ്പ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് ജില്ലാതല സമ്മതിദായക ദിനാചരണം സംഘടിപ്പിക്കും.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈൻ, ഹ്രസ്വചിത്രം എന്നീ മത്സരങ്ങളും സംഘടിപ്പിക്കും. കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മത്സരത്തിന് ‘ഇൻക്ലൂസീവ് ആൻഡ് പാർട്ടിസിപ്പേറ്ററി ഇലക്ഷൻ’ എന്ന വിഷയത്തെ ആസ്പദമാക്കി മൊബൈൽ ഫോണിൽ ചിത്രീകരിച്ച മൂന്നുമിനിട്ടിൽ അധികരിക്കാത്ത ഹ്രസ്വചിത്രമാണ് നിർമിക്കേണ്ടത്.
ഇത് പെൻഡ്രൈവിലാക്കി ജനുവരി 12 ന് വൈകിട്ട് അഞ്ചിനകം കള്കട്രേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിൽ നൽകണം. ഒരു കോളജിൽ നിന്ന് ഒരു ഹ്രസ്വചിത്രമേ പരിഗണിക്കൂ.
എട്ടു മുതൽ 12 വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കായി ജനുവരി 11 ന് രാവിലെ 11 ന് എം.ഡി. എച്ച്.എസ്. സ്കൂളിൽ ‘ഇൻക്ലൂസീവ് ആൻഡ് പാർട്ടിസിപ്പേറ്ററി ഇലക്ഷൻ’ എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ ഡിസൈൻ മത്സരം നടത്തും. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർഥികൾ സ്കൂൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ മുഖേന ജനുവരി ഒൻപതിന് വൈകിട്ട് അഞ്ചിനു മുമ്പായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്യണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ പോസ്റ്റർ ചെയ്യുന്നതിനാവശ്യമായ ആർട്ട് പേപ്പറും അനുബന്ധ പെൻസിൽ, പേന, ബ്രഷുകൾ, കളറുകൾ എന്നിവയും കൊണ്ടുവരണം. ഒരു മണിക്കൂറാണ് മത്സരസമയം. ജില്ലാതല മത്സരങ്ങളിലെ വിജയികൾക്ക് ജനുവരി 25 നു നടക്കുന്ന ദേശീയ സമ്മതിദായക ദിനാഘോഷത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സമ്മതിദായക ദിനാചരണവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ കൂടിയ യോഗത്തിൽ തെരഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് അധ്യക്ഷത വഹിച്ചു.