എട്ട് വയസ്സുള്ള കുഞ്ഞിന്റെ കൈപിടിച്ച് നീതു പിഞ്ചു കുഞ്ഞിനെ തട്ടിയെടുത്തത് എന്തിന്? ചോദ്യം ചെയ്യല്‍ മുറുകുന്നു; പരസ്പരവിരുദ്ധമായ മൊഴി നല്‍കി പൊലീസിനെ വഴി തെറ്റിച്ച് യുവതി; കുഞ്ഞിനെ കൈമാറുന്ന വീഡിയോ ഇവിടെ കാണാം

ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും ജാഗ്രതാ ന്യൂസ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: മെഡിക്കല്‍ കോളേജ് ആശനുപത്രിയില്‍ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ഓടിരക്ഷപ്പെട്ട യുവതി പൊലീസിനെ വട്ടം കറക്കുന്നു. കുട്ടിയെ തട്ടിയെടുത്തത് എന്തിനാണെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത് എങ്ങോട്ടാണെന്നുമുള്ള പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മൊഴിയാണ് യുവതി നല്‍കുന്നത്. തിരുവല്ല സ്വദേശിനിയും കൊച്ചി കളമശേരിയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ നീതുവാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കുട്ടിയെ തട്ടിയെടുത്ത് ഓടി രക്ഷപ്പെടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് മെഡി. കോളേ് ആശുപത്രിക്ക് സമീപത്തെ ഫ്‌ള്‌റല്‍ പാര്‍ക്ക് ഹോട്ടലില്‍ നിന്നും യുവതിയെ ഒരു മണിക്കൂറിന് ശേഷം പൊലീസ് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്യുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടു പോയതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ നീതുവിന് കഴിഞ്ഞില്ല. കുട്ടിയെ തനിക്ക് വേണമെന്നും വളര്‍ത്താനാണ് കൊണ്ടുപോകുന്നതെന്നുമാണ് നീതു ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് പണം നല്‍കി കുട്ടിയെ വാങ്ങിയതാണെന്ന് മൊഴി തിരുത്തി.

എന്നാല്‍, ഈ മൊഴികളെല്ലാം വ്യാജമാണെന്ന് പൊലീസ് തെളിയിച്ചതോടെ വീണ്ടും പുതിയ കഥകളുണ്ടാക്കുകയാണ് നീതു ചെയ്തത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടി തന്റേതാണെന്ന് നീതു പറയുന്നുണ്ടെങ്കിലും ഈ വിഷയത്തിലും വിശദമായ പരിശോധന വേണ്ടി വരുമെന്നാണ് പൊലീസിന്റെ നിലപാട്. ഇവരുടെ ഭര്‍ത്താവ് എന്ത് ചെയ്യുകയാണ്, ഒപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് വിശദമായി പരിശേദിക്കുന്നുണ്ട്. ഇതിനൊന്നും കൃത്യമായി മറുപടി നല്‍കാന്‍ നീതുവിന് സാധിച്ചിട്ടില്ല.

ജീല്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുന്നതോടെ മാത്രമേ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്യത്തില്‍ വ്യക്തതയുണ്ടാവൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ജാഗ്രതാ ന്യൂസിനോട് പറഞ്ഞു. ആശുപത്രിയില്‍ അതിക്രമിച്ച് കയറിയതിനും കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും നീതുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎസ്പി ജെ. സന്തോഷ് കുമാര്‍, ഗന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ്ഓഫീസര്‍ കെ. ഷിജി, എസ്.ആ ടി എസ് റെനീഷ്, എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. ഏറ്റുമാനൂര്‍ നിയോജകത മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി വി.എന്‍ വാസവന്‍ സ്ഥലത്തെത്തിയിരുന്നു.

വൈകിട്ട് മൂന്നു മണിയോടെയാണ് ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നഴ്സിന്റെ വേഷത്തിലെത്തിയ യുവതി കുട്ടിയെയുമായി കടന്നത്. അരമണിക്കൂറോളം കഴിഞ്ഞാണ് കുട്ടിയെ മോഷ്ടിച്ചതാണ് എന്ന വിവരം ബന്ധുക്കള്‍ പോലും തിരിച്ചറിഞ്ഞത്. ഏതാണ്ട് നാലു മണിയോടെ മാത്രമാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ഗാന്ധിനഗര്‍ പൊലീസിന് കൈമാറിക്കിട്ടുന്നത്. തുടര്‍ന്നു, ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.ഷിജിയുടെയും, എസ്.ഐ ടി.എസ് റെനീഷും സംഘവും ഉടന്‍ തന്നെ പാഞ്ഞെത്തുകയായിരുന്നു. ജില്ലയിലെയും, മെഡിക്കല്‍ കോളേജ് അതിര്‍ത്തിയിലെയും എല്ലാ പൊലീസ് സ്റ്റേഷനിലേയ്ക്കും ഉടന്‍ തന്നെ ഗാന്ധിനഗര്‍ പൊലീസിന്റെ സന്ദേശം പാഞ്ഞു. ഒരു മണിക്കൂറിനകം കുഞ്ഞിനെ വീണ്ടെടുക്കയും ചെയ്തു.

Hot Topics

Related Articles