ന്യൂസ് ഡെസ്‌ക്ക് : ഒട്ടനവധി മാറ്റങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി തുറന്ന ഐപിഎല്‍ സീസണാണ് ആരംഭിച്ചിരിക്കുന്നത്. സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മുംബൈ ക്യാമ്പില്‍ വിവാദങ്ങള്‍ക്ക് തിരി തെളിഞ്ഞിരുന്നു.അത് രോഹിത്തിനെ അകാരണമായി ക്യാപ്റ്റന്‍ സ്ഥാനത്ത്ു നിന്നും നീക്കിയതുമായി ബന്ധപ്പെട്ടായിരുന്നു. എന്നാല്‍ ചെന്നൈ ക്യാമ്പില്‍ മറ്റൊരു അപ്രതീക്ഷിത നീക്കത്തിന് ധോണി നേതൃത്വം നല്‍കുകയായിരുന്നു. സ്വയം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ധോണി റുതു രാജിനെ തന്റെ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ ഐപിഎല്‍ കണ്ട എക്കാലത്തേയും മികച്ച രണ്ട് ക്യാപ്റ്റന്‍മാരുടേയും നിലവിലെ അവസ്ഥ എന്താണ്. ഒരാള്‍ ക്യാപ്റ്റന്‍ സ്ഥാനം സ്വയം ഒഴിഞ്ഞ് പുതിയ തലമുറയ്ക്കായി വഴിമാറിയപ്പോള്‍ മറ്റൊരാള്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയതിന്റെ കാരണം പോലുമറിയാതെ ടീമില്‍ തുടരുകയാണ്. ഇവിടെയാണ് ഹര്‍ദിക്ക് എന്ന മുംബൈ ക്യാപ്റ്റനും റുതുരാജെന്ന ചെന്നൈ ക്യാപ്റ്റനും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിയുന്നത്. റുതുരാജ് തന്റെ തീരുമാനങ്ങള്‍ക്ക് അന്തിമ രൂപത്തിനായി ധോണിയുടെ അഭിപ്രായം തേടുമ്പോള്‍ ഹാര്‍ദിക്ക് രോഹിത്തിനെയും ടീമിലെ സീനിയര്‍ താരങ്ങളേയും അവഗണിക്കുകയും അവഹേളിക്കുകയുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഹിത്തിനെ മിഡ് വിക്കറ്റില്‍ നിന്നും മിഡ് ഓണിലേക്ക് പറഞ്ഞു വിടുന്ന ഹാര്‍ദിക്കും ഇത് കേട്ട് തന്നെ തന്നെയാണോ ഉദ്ദേശിച്ചത് എന്ന മട്ടില്‍ സംശയം പ്രകടിപ്പിക്കുന്ന രോഹിത്തിന്റെ വീഡിയോയും, അതേ പോലെ ധോണിയോട് ഫീല്‍ഡ് സെറ്റ് ചെയ്തിട്ട് ഓക്കെ അല്ലെ എന്ന് ചോദിക്കുന്ന റുതുരാജിന്റെ വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റുതുരാജിനെ പുകഴ്ത്തിയും ഹാര്‍ദ്ദിക്കിന്റെ അഹങ്കാരത്തിനെ കണക്കിന് കുറ്റപ്പെടുത്തിയും സോഷ്യല്‍ മീഡിയ സംഭവം ചര്‍ച്ചയാക്കിയിരിക്കുകയാണ്. റുതുരാജാണ് മികച്ചത് അവനെ കണ്ട് പഠിക്കണം എന്നതുള്‍പ്പടെയുളള അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാകുമ്പോള്‍ തോല്‍വികൂടി അറിഞ്ഞ മുംബൈ ആരാധകര്‍ ഹാര്‍ദ്ദിക്കിനെ വലിച്ച് കീറുകയാണ് സോഷ്യല്‍ മീഡിയയില്‍