ന്യൂസ് ഡെസ്ക്ക് : ഗുജറാത്തിനെതിരായ ചെന്നൈ മത്സരം കണ്ടവര്‍ ഇന്നലെ ഫാന്‍ ബേസ് മറന്ന് കയ്യടിച്ചു പോയെങ്കില്‍ , തലയില്‍ കയ്യ് വച്ച് അതിശയിച്ച് പോയെങ്കില്‍ അത്ഭുതപ്പെടാനില്ല. കാരണം അയാള്‍ പ്രായത്തെ വെല്ലുവിളിച്ച്്് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
പറഞ്ഞ് വന്നത് ഇന്ത്യ കണ്ട ചെന്നൈ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനെക്കുറിച്ച് തന്നെയാണ്. സൂക്ഷിച്ച് നോക്കെണ്ടടാ ഉണ്ണി ഇത് ഞാനല്ല. ഹരിശ്രീ അശോകന് കോംബോയില്‍ ഇറങ്ങിയ ഏറെ ചിരിപ്പിച്ച ഈ പറക്കും തളിക എന്ന ചിത്രത്തിലെ ഡയലോഗാണിത് ദിലീപ് കണ്ട് പിടിക്കാതിരിക്കാന്‍ രൂപം മാറി പ്രതിമയെപ്പോലിരിക്കുന്ന ഹരിശ്രീ അശോകന് ദിലീപ് തന്നെ കണ്ടെത്തി എന്ന് തിരിച്ചറിയുമ്പോള്‍ പറയുന്ന രസകരമായ ഡയലോഗ്. ഈ ഡയലോഗിന് ഇവിടെ പ്രസക്തി ഏറെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ നടന്ന ചെന്നൈ ഗുജറാത്ത് മത്സരത്തില്‍ ആരാധകരെ അതിശയിപ്പിച്ച് വിക്കറ്റിന് പിന്നില്‍ പറന്ന് ക്യാച്ചെടുത്ത ആ ചെമ്പിച്ച നീളന്‍ മുടിക്കാരന്റെ അഗ്രസീവ്നസ് കണ്ടാല്‍ ആരും പറഞ്ഞ് പോകും സൂക്ഷിച്ച് നോക്കെണ്ടെടാ ഉണ്ണി ഇത് നമ്മള് ഇപ്പോള്‍ കാണുന്ന വിരമിക്കലിന്റെ വക്കില്‍ നില്ക്കുന്ന മഹി ഭായ് അല്ല 2008 ല്‍ ഇന്ത്യക്കായ് അവതരിച്ച ആ എം എസ് ധോണിയെന്ന റാഞ്ചിക്കാരന് പയ്യന് തന്നെ….
സംഭവമിങ്ങനെ ചെന്നൈക്ക് വേണ്ടി ഡാരില്‍ മിച്ചല്‍ എറിഞ്ഞ ഏഴാമത്തെ ഓവര്‍ ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന ലെങ്ത് ബോളില്‍ ഗുജറാത്ത് താരം വിജയ് ശങ്കര്‍ ഡ്രൈവിന് ശ്രമിക്കുന്നു എന്നാല്‍ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് നേരെ സ്ലിപ്പ് ഫീല്‍ഡര്‍ക്ക് കയ്യിലൊതുക്കുവാന്‍ തക്കവണ്ണം സ്ലിപ്പിലേക്ക് നീങ്ങുന്നു എന്നാല്‍ ചെന്നൈക്ക് അപ്പോള്‍ സ്ലിപ്പില്‍ ഫീല്‍ഡര്‍ ഉണ്ടായിരുന്നില്ല. ഇവിടെയാണ് ധോണിയെന്ന കീപ്പറുടെ റോള്‍ വലത്തേക്ക് ചാടി വായുവില്‍ പറന്ന് ഫുള്‍ ഡൈവില്‍ ചെന്നൈയുടെ വെറ്ററന്‍ കീപ്പര്‍ ക്യാച്ച് കൈപ്പിടിയിലൊതുക്കുന്നു.അത്ഭുത നിമിഷത്തില്‍ അതിശയിക്കുകയല്ലാതെ ഇതിലുമപ്പുറം ആ നിമിഷത്തെ എങ്ങനെയാണ് അടയാളപ്പെടുത്തുക.
ഇന്നും വിക്കറ്റിന് പിന്നില്‍ നില്ക്കുന്ന പുത്തന്‍ താരങ്ങള്‍ക്ക് അയാള്‍ ഒരു പാഠപുസ്തകം തന്നെയാണ്. ബാറ്ററുടെ തലച്ചോറിലേക്ക് ക്രീസിന് വെളിയിലാണ് എന്ന ചിന്ത കടന്നെത്തുന്നതിന് മുന്‍പ് സ്റ്റമ്പിളക്കുന്ന മാന്ത്രികത സ്വായത്തമാക്കുവാന്‍ ഇനിയുമെത്ര തലമുറകള്‍ കാത്തിരുന്നാല്‍ സാധിക്കുമെന്നതും കാത്തിരുന്നു തന്നെ കാണണം… പ്രായത്തെ തോല്‍പ്പിച്ച് ഇന്നും പുതുതായി അരങ്ങേറിയ പയ്യനെ പോലെ അയാള്‍ നമ്മളെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുമ്പോള്‍ ഒന്നുറപ്പാണ് ഈ ഐപിഎല്ലില്‍ ഇനിയും നമ്മള് കാണാനിരിക്കുന്നതെ ഉള്ളു…..