ജില്ലയിൽ കോവിഡ് ധനസഹായമായിവിതരണം ചെയ്തത് 4.29 കോടി ; 859 പേർക്ക് 50,000 രൂപ വീതം നൽകി ; 1198 അപേക്ഷകളിൽ 1071 എണ്ണത്തിന് അംഗീകാരം

കോട്ടയം: ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായി 4,29,50,000 രൂപ കൈമാറിയതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 859 അപേക്ഷകർക്കാണ് ധനസഹായം കൈമാറിയത്. ജില്ലയിൽ ലഭിച്ച 1198 അപേക്ഷകളിൽ 1071 എണ്ണത്തിന് അംഗീകാരം നൽകി.

Advertisements

50,000 രൂപ വീതമാണ് സഹായം നൽകുന്നത്. ഇനിയും അപേക്ഷ സമർപ്പിക്കാത്തവർ കോവിഡ് ബാധിച്ച് മരിച്ചതു സംബന്ധിച്ച ഔദ്യോഗിക രേഖയായ കോവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് അല്ലെങ്കിൽ ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്, അവകാശികളുടെ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് വിവരങ്ങൾ എന്നിവ സഹിതം relief.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി നേരിട്ടും അക്ഷയകേന്ദ്രം, റവന്യു പോർട്ടൽ വഴി വില്ലേജ്, താലൂക്ക് ഓഫീസ് എന്നിവ മുഖേനയും അപേക്ഷ നൽകാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ മാനദണ്ഡ പ്രകാരം കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുന്നതിന് അർഹതയുണ്ടായിട്ടും ഔദ്യോഗിക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ അപ്പീൽ അപേക്ഷ ഓൺലൈനായി covid19.kerala.gov.in സമർപ്പിച്ച് ഐ.സി.എം.ആർ. സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് ധനസഹായത്തിന് അപേക്ഷ നൽകേണ്ടത്.

Hot Topics

Related Articles