കോട്ടയം : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി സംസ്ഥാന സമിതിയുടെ നേതൃത്തത്തിൽ മാർച്ച് 24 ന് കാസർഗോഡ് നിന്നും ആരംഭിച്ച വിശ്വകർമ്മ ജനമുന്നേറ്റ യാത്ര മാർച്ച് 28ന് ഏറ്റുമാനൂർ മണ്ഡലത്തിൽ എത്തി ചേരും. ശാഖ യുവജന പ്രവർത്തകരുടെ ബൈക്ക് റാലിയുടേയും, വാദ്യമേളത്തിൻ്റെ അകമ്പടിയോടെ അക്ഷര നഗരിയിൽ പഴയ ബസ് സ്റ്റാൻ്റ് ജംഗ്ഷനിൽ നേതാക്കളെ സ്വീകരിക്കും. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.ജി ചന്ദ്ര ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന കൗൺസിലർ അഡ്വ: ദീപു ഉത്ഘാടനം നിർവഹിക്കും.
ജില്ലാ പ്രസിഡൻ്റ് ബിനു പുള്ളുവേലിക്കൽ മുഖ്യപ്രഭാഷണവും, ജില്ലാ സെക്രട്ടറി കെ.വി ഷാജി, വിനോദ് കുമാർ, യൂണിയൻ സെക്രട്ടറി എ.രാജൻ, ട്രഷർ,വി.പി കൃഷ്ണൻകുട്ടി,സ്വാഗത സംഘം കൺവീനർ പി.കെ കൃഷ്ണകുമാർ, മണിക്കുട്ടൻ എം.വി, ബിജു പര്യാത്ത് കുന്ന്, മഹിളാസംഘം പ്രസിഡൻ്റ് അനിത അപ്പക്കുട്ടൻ, അനിത രഘുനാഥ്, ബിന്ദു രാജൻ, YF പ്രസിഡൻ്റ് നിധിഷ് ഡി.എസ്. രതീഷ്, ഗിരിഷ് എന്നിവർ ആശംസയും. ജ്വാഥ ക്യാപ്റ്റൽ സംസ്ഥാന അധ്യക്ഷൻ അഡ്വ. റ്റി ആർ. മധു, വൈസ് ക്യാപ്റ്റൻ ജനറൽ സെക്രട്ടറി വിനോദ് തച്ചു വേലി, എം. വി.ലക്ഷമണൻ , രംഗനാഥൻ തുടങ്ങിയ നേതാക്കൾ സംസാരിക്കും. സംസ്ഥാന നേതാക്കളെ ശാഖ, താലൂക്ക്, വിവിധഘടകത്തിലെ ഭാരവാഹികൾ സ്വീകരിക്കും.