ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ഡല്‍ഹി ലഫ്. ഗവർണർ വി. സക്സേന. അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയിലില്‍ നിന്ന് ഡല്‍ഹിയുടെ ഭരണം തുടരുമെന്ന് ആം ആദ്മി പാർട്ടി നേതാക്കള്‍ ആവർത്തിച്ച പശ്ചാത്തലത്തിലായിരുന്നു സക്സേനയുടെ പ്രതികരണം. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരികക്കുമ്പോഴായിരുന്നു ലഫ്. ഗവർണറുടെ പ്രതികരണം. ‘ജയിലിനുള്ളില്‍വെച്ച് സർക്കാർ പ്രവർത്തിക്കില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21-നാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ആരോപണങ്ങളില്‍ ചോദ്യംചെയ്യലിനായി മാർച്ച് 28 വരെയാണ് കോടതി കെജ്രിവാളിനെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തുവിട്ടത്. ഇ.ഡിയുടെ കസ്റ്റഡിയില്‍ തുടരവേ കെജ്രിവാള് ജലവിഭവവകുപ്പിലെ നടപടിക്കായി ഞായറാഴ്ച നിർദേശം നല്‍കിയിരുന്നു. ഇത് വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അത് കെട്ടടങ്ങുംമുമ്ബ് തന്നെ കെജ്രിവാള് അടുത്ത ഉത്തരവും പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ലഫ്നന്റ് ജനറല്‍ പറഞ്ഞിരിക്കുന്നത്.