തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്നാണ് നിര്‍ദേശം.ജോലി ചെയ്യുന്ന അവസരത്തില്‍ ആശുപത്രി ജീവനക്കാരെല്ലാം നിര്‍ബന്ധമായും ഐ ഡി കാര്‍ഡുകള്‍ ധരിച്ചിരിക്കണം. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം. ആവശ്യമായ സ്ഥലങ്ങളില്‍ സി സി ടി വി കാമറകള്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി.
വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയ നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ ഇടുക്കി സ്വദേശികളോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. നഴ്സാണ് എന്ന ധാരണയില്‍ കുട്ടിയെ ഇവര്‍ക്ക് മാതാപിതാക്കള്‍ കൈമാറി. കുറച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവര്‍ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കള്‍ നഴ്സിംങ് ജീവനക്കാരെ സമീപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, തങ്ങള്‍ ആരും തന്നെ കുട്ടിയെ ഏറ്റെടുക്കാന്‍ എത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ ആശങ്കയായി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ മോഷ്ടിച്ചെടുത്താണ് എന്നു കണ്ടെത്തിയത്. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നീതുവാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നു കണ്ടെത്തിയത്. നീതുവിന്റെ സുഹൃത്തായ യുവാവിന് സംഭവവുമായി നേരിട്ട് ബന്ധമുണ്ടോ എന്നു പൊലീസിനു ഇനിയും ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസ് ഇയാളെ ഗാന്ധിനഗറില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികള്‍.