വൈക്കത്ത് വെച്ചൂർ ഗവൺമെൻറ് ഹൈസ്ക്കൂളിൽ കുട്ടിക്കൊരുമുറം പച്ചക്കറി ക്യാമ്പയിന് തുടക്കമായി

വൈക്കം : വെച്ചൂർ ഗവൺമെൻറ് ഹൈസ്ക്കൂളിൻ്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച “കുട്ടിക്കൊരു മുറം പച്ചക്കറി ” ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ഷൈല കുമാർ ഉദ്ഘാടനം ചെയ്തു.ഇടയാഴം ഹരിജൻ കോളനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഗീതാ സോമശേഖരൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി മുഖ്യ പ്രഭാഷണം നടത്തി.

Advertisements

15 ഓളം പ്രാദേശിക പി ടി എ ക ളുടെ നേതൃത്വത്തിൽ വിഷ രഹിത ജൈവ പച്ചക്കറികൾ ഉൽപ്പാദിപ്പിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വാർഡ് മെമ്പർ എൻ സുരേഷ് കുമാർ ,പി ടി എ പ്രസിഡന്റ് കെ എ അമീർ ,വൈക്കം ഉപജില്ല നൂൺ മീൽ ഓഫീസർ ടി ആർ റെജി ,സ്റ്റാഫ് സെക്രട്ടറി പി ആർ സന്ധ്യ ,മുൻ അധ്യാപകൻ എൻ കെ ലാലപ്പൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സുരേഷ് കുമാർ സ്വാഗതവും പി ആർ പ്രതാപൻ നന്ദിയും പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.