കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് ദേഹാസ്വസ്ഥത ; അവസരോചിത ഇടപെടലിൽ ചികിത്സ ലഭ്യമാക്കി ഡ്രൈവറും കണ്ടക്ടറും

വൈക്കം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ അസുഖം മൂർച്ഛിച്ച യാത്രക്കാരിയെ കെഎസ്ആർടിസി ബസ് ജീവനക്കാരുടെ നേതൃത്വത്തിൽ രക്ഷപെടുത്തി. ജീവനക്കാരുടെ നേതൃത്വത്തിൽ യുവതിയെ അവസരോചിതമായി ആശുപത്രിയിലെത്തിച്ച് ചികിൽസ ലഭ്യമാക്കി ജീവൻ രക്ഷിക്കുകയായിരുന്നു.

Advertisements

എറണാകുളം -പുനലൂർ യാത്രക്കിടയിൽ  ബസ്സിൽ വച്ചു പോസ്റ്റ്‌ കോവിഡ് രോഗിയായ സ്ത്രീക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി ബോധം നഷ്ടമായ സാഹചര്യത്തിലാണ് കെ എസ് ആർ ടി സി  ബസ് ഡ്രൈവറും കണ്ടക്ടറും രോഗിയെ യാത്രക്കാരുടെ സഹകരണത്തോടെ രക്ഷപെടുത്തിയത്. യുവതി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഡ്രൈവർ വൈക്കം താലുക്ക് ആശുപത്രിയിലേക്ക് ബസിൽ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രി ജീവനക്കാരും സമയോചിതമായി ഇടപെട്ടത്തോടെ യാത്രകാരിക്ക് ഉടൻ പ്രഥമ ശുശ്രുഷ നൽകി. മകളും ഭർത്താവുമായി എറണാകുളത്തു മകളുടെ വിസയുടെ കാര്യത്തിന് പോയി പുനലൂരിലെ വീട്ടിലേക്കു തിരിച്ചു വരുന്ന വഴിയായിരുന്നു സംഭവം. അബോധവസ്ഥയിൽ ആയിരുന്ന വീട്ടമ്മ അപകട നില തരണം ചെയ്തു. 

Hot Topics

Related Articles