നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍; കാമുകനെ തിരികെ പിടിക്കാന്‍ നടത്തിയ നാടകം അവിശ്വസനീയം; ഒന്നുമറിയാതെ ഓയില്‍ റിഗില്‍ ജോലിയെടുത്ത് ഭര്‍ത്താവ്; നീതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാനെന്ന് പൊലീസിന് മൊഴി നല്‍കി പ്രതി നീതു. തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും പണവും കൈക്കലാക്കിയ ശേഷം കാമുകനായ ഇബ്രാഹിം വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും നീതു പറഞ്ഞു.

Advertisements

തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലെ ഫ്‌ളാറ്റില്‍ താമസക്കാരിയാണ്. ടിക് ടോക്കിലൂടെയാണ് കാമുകനായ ഇബ്രാഹിം ബാദുഷയെ പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയമായി വളര്‍ന്നു. ഇയാളുടെ സ്ഥാപനത്തില്‍ ജീവനക്കാരിയായും നീതു പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. ബിസിനസ് ആവശ്യത്തിനും മറ്റുമായി നീതുവില്‍ നിന്ന് 30 ലക്ഷം രൂപയും സ്വര്‍ണവും ഇബ്രാഹിം വാങ്ങിയിരുന്നു. എന്നാല്‍, പണവും സ്വര്‍ണവും തട്ടിയെടുത്ത ശേഷം ഇബ്രാഹിം മറ്റൊരു വിവാഹത്തിന് മുതിര്‍ന്നത് നീതുവിനെ ചൊടിപ്പിച്ചു. ഇത് തിരികെ വാങ്ങുകയായിരുന്നു പിന്നീട് നീതുവിന്റെ ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താന്‍ ഗര്‍ഭിണിയാണെന്ന് ഇബ്രാഹിമിനെ തെറ്റിദ്ധിരിപ്പിച്ച് കഴിഞ്ഞ നീതു, ഇയാളെ വിശ്വസിപ്പിക്കാനാണ് കുഞ്ഞിനെ തട്ടിയെടുത്തത്. ഇത് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്തിത്തീര്‍ത്ത ശേഷം വിവാഹം മുടക്കി പണവും സ്വര്‍ണവും വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം- നീതു പോലീസിനോട് പറഞ്ഞു.

നീതുവിന്റെ ഭര്‍ത്താവ് വിദേശത്ത് ഓയില്‍ റിഗിലെ ജോലിക്കാരനാണ്. ഇവര്‍ക്ക് എട്ടുവയസുള്ള കുട്ടിയുണ്ട്. നീതുവിനെ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ തെളിവെടുപ്പിന് എത്തിച്ചേക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.