മദ്യ ലഹരിയിൽ കോട്ടയം നഗരത്തിൽ വീണ്ടും അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം: തിരുനക്കരയിൽ ഏറ്റുമുട്ടിയ ത് സാമൂഹ്യ വിരുദ്ധ സംഘത്തിലെ സ്ത്രീയും പുരുഷനും : സാധാരണക്കാരുടെ സ്വൈര്യ ജീവിതത്തിന് അക്രമികൾ ഭീഷണി ആയിട്ടും നടപടി എടുക്കാതെ പൊലീസ്

കോട്ടയം : നഗര മധ്യത്തിൽ വീണ്ടും അഴിഞ്ഞാടി അക്രമി സംഘം. തുടർച്ചയായ ദിവസങ്ങളിൽ നഗരം കേന്ദ്രീകരിച്ച് അക്രമികൾ അഴിഞ്ഞാടുകയാണ്.  ഏറ്റവും കൂടുതൽ ജനങ്ങൾ എത്തുന്ന തിരുനക്കര പരിസരം കഴിഞ്ഞ ദിവസം വീണ്ടും  പരസ്യ മദ്യപാനത്തിനും, അടിപിടിക്കും സാക്ഷ്യം വഹിക്കേണ്ടിവന്നു. 

Advertisements

നഗരത്തിൽ തമ്പടിച്ച് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ബിന്ദു എന്ന സ്ത്രീയും സുരേഷ് എന്ന ആളുമാണ്  നഗരത്തിൽ പരസ്യമായി തമ്മിലടിച്ചത്. ഇന്നലെ ബിന്ദുവും സുരേഷും കൂടി പൊതു സ്ഥലത്ത്  ഒരുമിച്ച് ഇരുന്ന്  മദ്യപിക്കുകയും തുടർന്ന് നടന്ന അസഭ്യവർഷം അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ഇവർ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരത്തെ സ്ഥിരം പ്രശ്നക്കാരെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടും, ഭിക്ഷ യാചിച്ചും കിട്ടുന്ന പണത്തിന് മദ്യം വാങ്ങി പരസ്യമായി ഉപയോഗിച്ച്   അസഭ്യവർഷം നടത്തുകയും ചെയ്യുന്നത് ഇത്തരക്കാരുടെ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ ഇത്തരത്തിൽ പരസ്യ മദ്യപാനത്തിലേർപ്പെട്ട് തമ്മിലടിച്ച സ്ത്രീയും പുരുഷനും പൊലീസിനെ വരെ വെല്ലുവിളിക്കുകയുണ്ടായി. സ്ത്രീയുടെ തല പൊട്ടി പരുക്കേറ്റു. സഹായിക്കുവാനെത്തിയ അന്യദേശ തൊഴിലാളിക്കും തലക്കടിയേറ്റ് പരുക്ക് പറ്റിയിരുന്നു.

  കുട്ടികൾക്കും വഴിയാത്രക്കാർക്കും നഗരഹൃദയത്തിലെ യാത്ര ദു:സഹമായിരിക്കുന്നു. സമീപത്തുള്ള വ്യാപാരികൾക്കും ബുദ്ധിമുട്ടേറുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് സമീപത്തെ ഇത്തരക്കാരുടെ അഴിഞ്ഞാട്ടം സ്ത്രീകളടക്കമുള്ളവർക്ക് കടകളിലേക്കെത്താൻ മടിക്കുന്നു. സാമൂഹിക പ്രവർത്തകർ നൽകുന്ന ഉച്ചഭക്ഷണം ഏറെയും അനുഗ്രഹമായിരിക്കുന്നത് ഇത്തരക്കാർക്കാണ്.  പൊലീസിൻ്റെ നിരന്തര ഇടപെടൽ ഇല്ലാത്തതാണ് ഇത്തരക്കാർക്ക് അഴിഞ്ഞാടുവാൻ അവസരം ഏറുന്നത്.
 
പൊലീസും ജനപ്രതിനിധികളും അലഞ്ഞ് തിരിഞ്ഞ് അനാശാസ്യവും, സാമൂഹ്യ വിരുദ്ധതയും ചെയ്യുന്ന ഇത്തരക്കാരെ നിയന്ത്രിക്കുന്നതിൽ ശാശ്വതമായ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ദൂരവ്യാപകമായ സാമൂഹ്യ പ്രശ്നത്തിന് നഗരം സാക്ഷ്യം വഹിക്കേണ്ടി വരും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.