കോട്ടയം നാട്ടകം എം സി റോഡിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക് : പരിക്കേറ്റത് പാക്കിൽ സ്വദേശിക്ക്

നാട്ടകത്ത് നിന്നും
ജാഗ്രത ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : എം.സി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. സെന്റ് തോമസ് ഫൈനാൻസിലെ പിരിവുകാരൻ പാക്കിൽ സ്വദേശി ബിബിനാണ് (35) പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദേഹത്തിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നാട്ടകം പോളിടെക്നിക് കോളജിന് സമീപം എം.സി റോഡിലായിരുന്നു അപകടം. സമീപത്തെ കടകളിൽ പിരിവ് നടത്തിയ ശേഷം പുറത്തേയ്ക്ക് ഇറങ്ങിയെത്തിയ ബിബിനെ , കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചാണ് ഇദേഹം വീണത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ബിബിനെ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ ബിബിന് പ്രഥമ ശുശ്രൂഷ നൽകിയിട്ടുണ്ട്. സ്കാനിംങ്ങിന് ഇദേഹത്തെ വിധേയനാക്കി. ബിബിൻ അപകട നില തരണം ചെയ്തിട്ടുണ്ട് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു.

Hot Topics

Related Articles