കടിയക്കോൽ കെ. കൃഷ്ണൻ നമ്പൂതിരിയുടെ താന്ത്രിക, ആത്മീയ ജീവിതം രേഖപെടുത്തുന്ന ചിത്രം; ‘സാത്വിക’ത്തിന്റെ ആദ്യ പ്രദർശനം നാളെ

കോട്ടയം : കഴിഞ്ഞ 65വർഷത്തിൽ ഏറെയായി താന്ത്രികവൃത്തിയിൽ മുഴുകിജീവിക്കുന്ന താന്ത്രിക ശ്രേഷ്ഠൻ കടിയക്കോൽ കെ. കൃഷ്ണൻ നമ്പൂതിരിയുടെ താന്ത്രിക, ആത്മീയ ജീവിതം രേഖപെടുത്തുന്ന ചിത്രം “സാത്വിക”ത്തിന്റെ ആദ്യ പ്രദർശനം നാളെ. നാളെ വൈകിട്ട് 4.30ന് കോട്ടയം സി എം എസ് കോളേജ് തിയേറ്ററിലാണ് പ്രദർശനം നടക്കുക. ചലച്ചിത്ര സംവിധായകൻ പ്രദീപ് നായർ സംവിധാനം ചെയ്ത ചിത്രത്തിന് നിഖിൽ എസ് പ്രവീണാണ്‌ ഛായാഗ്രഹണം നിർവഹിച്ചത്. ശബ്ദ രൂപകല്പന, ശബ്ദ സങ്കലനം അരുൺ രാമ വർമ, ചിത്ര സംയോജനം സി ആർ ശ്രീജിത്ത്‌ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Advertisements

Hot Topics

Related Articles