പതിനേഴുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; അയൽവാസിക്ക് 68 വർഷം കഠിനതടവും ആറ് ലക്ഷം പിഴയും

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവിനു പുറമെ 68 വർഷവും ആറു മാസവും കഠിന തടവ് ശിക്ഷ വിധിച്ചു. അരീക്കോട് പൊലീസ് 2019 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മഞ്ചേരി അതിവേഗ പോക്സോ കോടതി ഒന്നാണ് വി പറഞ്ഞത്. പെണ്‍കുട്ടിയെ വീട്ടില്‍ വച്ച്‌ അയല്‍വാസിയായ പ്രതി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പോക്സോ വകുപ്പ് പ്രകാരം ജീവപര്യന്തം തടവും പ്രതിക്കെതിരെ തെളിഞ്ഞ മറ്റു വിവിധ വകുപ്പുകള്‍ പ്രകാരം 68 വർഷവും ആറു മാസവും തടവുമാണ് വിധിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളില്‍ ആയി 6.1 ലക്ഷം രൂപ പിഴയും അടക്കണമെന്ന് വിധിയില്‍ പറയുന്നു.

Advertisements

Hot Topics

Related Articles